• Home
  • News
  • സൗദിയില്‍ ഇനി തൊഴിലാളികള്‍ക്ക് ഈ-വാലറ്റുകള്‍ വഴി ശമ്പളം വിതരണം ചെയ്യാം

സൗദിയില്‍ ഇനി തൊഴിലാളികള്‍ക്ക് ഈ-വാലറ്റുകള്‍ വഴി ശമ്പളം വിതരണം ചെയ്യാം

റിയാദ് : സൗദിയില്‍ ഇലക്ട്രോണിക് -വാലറ്റുകള്‍ വഴി വിതരണം ശമ്പളം വിതരണം ചെയ്യാന്‍ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അനുമതി നല്‍കി. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ശമ്പളമാണ്  ബാങ്ക് അക്കൗണ്ടുകള്‍ക്ക് പകരം ഇ-വാലറ്റ് വഴി വിതരണം ചെയ്യുന്നതിന് മന്ത്രാലയം അനുമതി നല്‍കിയത്. 

ഇത്തരം സ്ഥാപനങ്ങള്‍ മന്ത്രാലയം അംഗീകരിച്ച മദാദ് പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നും വേതന സംരക്ഷണ പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്യാത്തവരുടെ ശമ്പളം രജിസ്റ്റര്‍ ചെയ്ത് ഇ -വാലറ്റുകളില്‍ ഡെപ്പോസിറ്റ് ചെയ്യാവുന്നതാണെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

ഈ വാലറ്റുകളില്‍ ശമ്പള തുക നിക്ഷേപിക്കുന്നത് തൊഴിലാളിക്ക് ശമ്പളം നല്‍കിയതിനുള്ള തെളിവായി അംഗീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. പദ്ധതി സംബന്ധിച്ച കരാറില്‍ രാജ്യത്തെ ഈ-വാലറ്റ് സ്ഥാപനങ്ങളുമായി മന്ത്രാലയം ധാരണയിലെത്തി. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സ് അഥവാ ഗോസിയുമായും ഇത് ബന്ധിപ്പിക്കും. ഇതിനാവശ്യമായ വിവരങ്ങള്‍ പരസ്പരം കൈമാറുന്നതിനും കരാറില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഡിസംബര്‍ മുതല്‍ രാജ്യത്തെ ചെറുകിട സംരഭങ്ങളെ കൂടി വേതന സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം മന്ത്രാലയം അറിയിച്ചിരുന്നു. ഇതോടെ രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ജീവനക്കാരുടെ ശമ്പള വിതരണത്തിന് ബാങ്കുകളെയോ മറ്റു ധനകാര്യ സ്ഥാപനങ്ങളെയോ ആശ്രയിക്കേണ്ട അവസ്ഥയും സംജാതമായിട്ടുണ്ട്. ഇത് മുന്‍കൂട്ടി കണ്ട് കൊണ്ടാണ് മന്ത്രാലയം പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്

പണമിടപാട് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി (സാമ) ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഇലക്ട്രോണിക് വാലറ്റുകളില്‍ നിക്ഷേപിക്കാനുള്ള പരമാവധി പരിധി 20,000 റിയാല്‍ ആയി ഉയര്‍ത്തിയിട്ടുണ്ട്. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All