• Home
  • News
  • ഖത്തർ: രോഗികൾക്ക് ഭക്ഷണം നൽകാനും മുറികൾ അണുവിമുക്തമാക്കാനും പുതിയ റോബോട്ട്

ഖത്തർ: രോഗികൾക്ക് ഭക്ഷണം നൽകാനും മുറികൾ അണുവിമുക്തമാക്കാനും പുതിയ റോബോട്ട്

ദോഹ ∙ രോഗികൾക്ക് ഭക്ഷണവും മരുന്നും വിതരണം ചെയ്യാൻ പുതിയ റോബട്ടുകളെ വികസിപ്പിച്ചു. ഭക്ഷണവും മരുന്നും മാത്രമല്ല അന്തരീക്ഷവും പ്രതലവും അണുവിമുക്തമാക്കാനും ഈ റോബട്ടുകൾക്ക് കഴിയും. കോവിഡ്-19 വ്യാപനം തടയുന്നതിനായി രോഗികൾക്ക് ഭക്ഷണവും മരുന്നും വിതരണം ചെയ്യാനും റോബട്ടുകളെ ഉപയോഗിക്കാം.

ഖത്തർ സർവകലാശാലയിലെ കോളജ് ഓഫ് എൻജിനീയറിങ്ങിലെ (സിഇഎൻജി) മെക്കാനിക്കൽ-ഇൻഡസ്ട്രിയൽ എൻജിനീയറിങ് വകുപ്പാണ് പുതിയ റോബട്ടിനെ ഡിസൈൻ ചെയ്തത്. സിഇഎൻജിയിലെ വർക്‌ഷോപ്പിൽ തന്നെയാണ്  നിർമിച്ചത്. പ്രാദേശിക വിപണിയിൽ ലഭ്യമായ സാമഗ്രികൾ ഉപയോഗിച്ച് ചെലവ് കുറഞ്ഞ രീതിയിലാണ്  നിർമിച്ചത്. ഏൽപ്പിക്കുന്ന ജോലികൾ കാര്യക്ഷമതയോടെ കൃത്യതയോടെ ചെയ്യാൻ ശേഷിയുള്ളതാണ് റോബട്ടുകൾ.

ഭാവിയിൽ കൂടുതൽ ആധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്താൻ തക്കവിധമാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതാദ്യമായല്ല സിഇഎൻജി റോബട്ടുകളെ ഡിസൈൻ ചെയ്യുന്നത്. നേരത്തെ കൃഷിയിടങ്ങളിലും പൂന്തോട്ടങ്ങളിലുമെല്ലാം കീടനീശിനികൾ തളിക്കുന്നതിനായുള്ള റോബട്ടുകളേയും വികസിപ്പിച്ചിരുന്നു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ടെലഗ്രാമിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All