• Home
  • News
  • വാ​ണി​ജ്യ​ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തി സൗ​ദി – ഇ​ന്ത്യ ബി​സി​ന​സ് നെ​റ്റ്‌വർക്ക് പ

വാ​ണി​ജ്യ​ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തി സൗ​ദി – ഇ​ന്ത്യ ബി​സി​ന​സ് നെ​റ്റ്‌വർക്ക് പുനരാരംഭിച്ചു

ജു​ബൈ​ൽ : ഇ​ന്ത്യ​യും സൗ​ദി അ​റേ​ബ്യ​യും ത​മ്മി​ലു​ള്ള വ​ർ​ധി​ച്ചു​വ​രു​ന്ന സാ​മ്പ​ത്തി​ക വാ​ണി​ജ്യ ബ​ന്ധം ശക്തിപെടുത്തിന്ടെ ഭാ​ഗ​മാ​യി സൗ​ദി-​ഇ​ന്ത്യ​ൻ ബി​സി​ന​സ് നെ​റ്റ്‌​വ​ർ​ക്ക് (എ​സ്‌.​ഐ‌.​ബി.‌​എ​ൻ) പു​ന​രാ​രം​ഭി​ച്ചു. നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളാ​യി ജി​ദ്ദ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​സ്.‌​ഐ.‌​ബി.‌​എന്നിന്റെ പ്ര​വ​ർ​ത്ത​നം സൗ​ദി വ്യാ​പ​ക​മാ​ക്കു​ന്ന​തിന്റെ ഭാ​ഗ​മാ​ണി​തെ​ന്ന്​​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ച അം​ബാ​സ​ഡ​ർ ഡോ. ​ഔ​സാ​ഫ് സയീദ് പ​റ​ഞ്ഞു.അ​ടു​ത്ത​കാ​ല​ത്താ​യി ഉ​ഭ​യ​ക​ക്ഷി ബ​ന്ധം മി​ക്ക​വാ​റും എ​ല്ലാ മേ​ഖ​ല​ക​ളി​ലും മു​ന്നേ​റു​ക​യും ര​ണ്ടു രാ​ജ്യ​ങ്ങ​ളും ഇ​പ്പോ​ൾ ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ക​ളാ​യി​രി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​ൽ ഇ​രു രാ​ജ്യ​ത്തെ​യും ബി​സി​ന​സ് നേ​താ​ക്ക​ൾ ഒ​രു സം​വി​ധാ​ന​ത്തി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് വ​ള​രെ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന കാ​ര്യ​മാ​ണ്. ഇ​രു​രാ​ജ്യ​വും തമ്മിലെ സാ​മ്പ​ത്തി​ക ബ​ന്ധം പ​ല​മ​ട​ങ്ങ് വ​ർ​ധി​ക്കു​ക​യും ഉ​ഭ​യ​ക​ക്ഷി വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ രാ​ജ്യ​ത്തു​ട​നീ​ളം വ്യാ​പി​ക്കു​ക​യും ചെ​യ്ത​തി​നാ​ൽ ശൃം​ഖ​ല​യു​ടെ വി​പു​ലീ​ക​ര​ണം അ​നി​വാ​ര്യ​മാ​ണ്. 
സൗ​ദി-​ഇ​ന്ത്യ​ൻ ബി​സി​ന​സ് നെ​റ്റ്‌​വ​ർ​ക്കി​ൽ പ്ര​മു​ഖ ഇ​ന്ത്യ​ൻ ബി​സി​ന​സു​കാ​രും സൗ​ദി ആ​സ്ഥാ​ന​മാ​യു​ള്ള പ്ര​ഫ​ഷ​ന​ലു​ക​ളും ഇ​ന്ത്യ​യു​മാ​യി ഇ​ട​പ​ഴ​കു​ന്ന അ​വ​രു​ടെ പ​ങ്കാ​ളി​ക​ളും ഉ​ൾ​പ്പെ​ടു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. വാ​ണി​ജ്യ മേ​ഖ​ല​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള ഒ​രു വേ​ദി ന​ൽ​കാ​നും ദ്വി​മു​ഖ നി​ക്ഷേ​പം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും കൂ​ട്ടാ​യ്​​മ ലക്ഷ്യമിടുന്നെന്ന് അം​ബാ​സ​ഡ​ർ വ്യ​ക്ത​മാ​ക്കി. രാ​ജ്യം വാ​ഗ്ദാ​നം ചെ​യ്യു​ന്ന വി​ശാ​ല​മാ​യ അ​വ​സ​ര​ങ്ങ​ളെ​ക്കു​റി​ച്ച് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ളെ അ​റി​യി​ക്കു​ന്ന​തി​നു​ള്ള ഒ​രു ജാ​ല​ക​മാ​യി ഇ​തു പ്ര​വ​ർ​ത്തി​ക്കും. 
രാ​ജ്യാ​ന്ത​ര സ​ർ​വി​സ്​: വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക്​ സൗദി സി​വി​ൽ ഏവിയേഷന്റെ അനുമതി ഇ​രു​രാജ്യത്തിന്റെയും ബി​സി​ന​സ്​  സ്ഥാ​പ​ന​ങ്ങ​ൾ തമ്മിൽ സ​ഹ​ക​ര​ണം സു​ഗ​മ​മാ​ക്കു​മെ​ന്നും ഉ​ഭ​യ​ക​ക്ഷി സാ​മ്പ​ത്തി​ക ബ​ന്ധ​ങ്ങ​ൾ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ ഇ​തു സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. ഇ​രു​രാ​ജ്യ​ത്തെ​യും ബി​സി​ന​സ്​ ക​മ്യൂ​ണി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​ക​പ​ര​മാ​ണ്. എ​സ്.‌​ഐ‌.​ബി.‌​എ​ന്നി​ന്​ റി​യാ​ദ്, ദ​മ്മാം, ജി​ദ്ദ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഘ​ട​ക​ങ്ങ​ളും ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യും ചാ​പ്റ്റ​ർ തി​രി​ച്ചു​ള്ള ക​മ്മി​റ്റി​ക​ളും ഉ​ണ്ടാ​കു​മെ​ന്നും ഓൺലൈനായി ന​ട​ന്ന പ​രി​പാ​ടി​യി​ൽ അം​ബാ​സ​ഡ​ർ വ്യ​ക്ത​മാ​ക്കി. റി​യാ​ദ്​ റീ​ജ​ന​ൽ ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റ്​ ഖ​ലീ​ദ് അ​ൽ​അ​ബൂ​ദി, ജി​ദ്ദ​യു​ടെ ചു​മ​ത​ല​യു​ള്ള മ​സെ​ൻ ബാ​റ്റ​ർ​ജി, ദ​മ്മാം ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റ്​ ഹ​സ​ൻ അ​ൽ​ഖ​ഹ്താ​നി തു​ട​ങ്ങി 200ൽ ​അ​ധി​കം സം​രം​ഭ​ക​ർ പ​ങ്കെ​ടു​ത്തു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All