• Home
  • News
  • ഖത്തർ : പള്ളികള്‍ സാധാരണ നിലയിലേക്ക് , ബാങ്കിനും ഇഖാമത്തിനും ഇടയിലെ കാത്തിരിപ്പ്

ഖത്തർ : പള്ളികള്‍ സാധാരണ നിലയിലേക്ക് , ബാങ്കിനും ഇഖാമത്തിനും ഇടയിലെ കാത്തിരിപ്പ് സമയം വര്‍ധിപ്പിച്ചു

ദോഹ: കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം ഖത്തറിലെ പള്ളികളുടെ ആരാധനാ അനുഷ്ടാനങ്ങള്‍ സാധാരണ നിലയിലേക്ക്. നമസ്‌കരത്തിനുള്ള ബാങ്കിനും, ഇഖാമത്തിനും ഇടയിലെ കാത്തിരിപ്പ് സമയം ഇരുപത് മിനുട്ടായി വര്‍ധിപ്പിച്ചെന്ന് അവ്ഖാഫ് മന്ത്രാലയം പ്രത്യേക പത്രക്കുറിപ്പില്‍ അറിയിച്ചു. 

നാളെ മുതല്‍ (സെപ്റ്റംബര്‍-16) ഈ ക്രമീകരണം പ്രാബല്യത്തില്‍ വരും. കൊവിഡ് വേളയില്‍ രാജ്യത്തെ പള്ളികളിലെ തിരക്കൊഴിവാക്കാന്‍ വേണ്ടിയായിരുന്നു ബാങ്ക് കഴിഞ്ഞാല്‍ ഉടന്‍ നമസ്‌കാരം ആരംഭിക്കാനുള്ള ഇഖാമത്ത് നല്‍കുന്ന പ്രവണത അവ്ഖാഫ് നിഷ്‌കര്‍ഷിച്ചത്. 

ആരോഗ്യ മന്ത്രാലയം നടപ്പിലാക്കിയ കൊവിഡ് നാലാം ഘട്ട ഇളവുകളുടെ ഭാഗമായാണ് പള്ളികളില്‍ പുതിയ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാളെ സുബഹി നമസ്‌കാരം മുതല്‍ പള്ളികളില്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ടെലഗ്രാമിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All