• Home
  • News
  • ഒ​മാ​ൻ– ഇ​ന്ത്യ എ​യ​ർ ബ​ബ്​​ൾ ക​രാ​ർ, ച​ർ​ച്ച​ക​ൾ ന​ട​ന്നു​വ​രു​ന്നു

ഒ​മാ​ൻ– ഇ​ന്ത്യ എ​യ​ർ ബ​ബ്​​ൾ ക​രാ​ർ, ച​ർ​ച്ച​ക​ൾ ന​ട​ന്നു​വ​രു​ന്നു

മ​സ്​​ക​ത്ത്​: ഒ​മാ​നും ഇ​ന്ത്യ​ക്കു​മി​ട​യി​ലെ വി​മാ​ന​യാ​ത്ര വൈ​കാ​തെ സു​ഗ​മ​മാ​യേ​ക്കും. ഇ​രു രാ​ഷ്​​ട്ര​ങ്ങ​ൾ​ക്കു​മി​ട​യി​ൽ നി​യ​ന്ത്രി​ത വി​മാ​ന സ​ർ​വി​സ്​ (എ​യ​ർ ബ​ബ്​​ൾ) ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്​ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ ന​ട​ന്നു​വ​രു​ക​യാ​ണെ​ന്ന്​ സ​ലാം എ​യ​ർ സി.​ഇ.​ഒ ക്യാ​പ്​​റ്റ​ൻ മു​ഹ​മ്മ​ദ്​ അ​ഹ​മ്മ​ദ്​ പ​റ​ഞ്ഞു.

കോ​വി​ഡ്​ മ​ഹാ​മാ​രി​ക്ക്​ മു​മ്പ്​ ഒ​മാ​നും ഇ​ന്ത്യ​ക്കു​മി​ട​യി​ലെ വി​മാ​ന യാ​ത്രി​ക​രു​ടെ എ​ണ്ണം ഉ​യ​ർ​ന്ന തോ​തി​ലാ​യി​രു​ന്നു. അ​തി​നാ​ൽ, എ​യ​ർ ബ​ബ്​​ൾ ക​രാ​ർ ഇ​രു രാ​ഷ്​​ട്ര​ങ്ങ​ളി​ലെ​യും വി​മാ​ന ക​മ്പ​നി​ക​ൾ​ക്ക്​ പ്ര​യോ​ജ​ന​ക​ര​മാ​കു​മെ​ന്നും ക്യാ​പ്​​റ്റ​ൻ പ​റ​ഞ്ഞു.എ​യ​ർ ബ​ബ്​​ൾ ക​രാ​ർ എ​ന്ന്​ യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന്​ പ​റ​യാ​ൻ ക​ഴി​യി​ല്ല. അ​തി​ന്​ മു​ന്നോ​ടി​യാ​യി നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യേ​ണ്ട​തു​ണ്ട്.

അ​ധി​കൃ​ത​ർ ഇ​തു​സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​തെ​ന്ന്​ ക്യാ​പ്​​റ്റ​ൻ മു​ഹ​മ്മ​ദ്​ അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. എ​യ​ർ ബ​ബ്​​ൾ ധാ​ര​ണ​യി​ല്ലാ​തെ ത​ന്നെ ഒ​രു ദി​വ​സം ഒ​ന്നി​ല​ധി​കം വി​മാ​നം എ​ന്ന തോ​തി​ൽ സ​ലാം എ​യ​ർ ഇ​ന്ത്യ​യി​ലേ​ക്ക്​ സ​ർ​വി​സ്​ ന​ട​ത്തി​യ​താ​യി സി.​ഇ.​ഒ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ മൂ​ന്ന്​ മാ​സ​ത്തി​നി​ടെ 600ഓ​ളം ചാ​ർട്ടേ​ഡ്​ വി​മാ​ന സ​ർ​വി​സു​ക​ളാ​ണ്​ സ​ലാം എ​യ​ർ ന​ട​ത്തി​യ​ത്. ഇ​തി​ൽ ഏ​റി​യ പ​ങ്കും ഇ​ന്ത്യ​യി​ലേ​ക്കാ​യി​രു​ന്നു. ഇ​ന്ത്യ​യി​ലേ​ക്ക്​ റെ​ഗു​ല​ർ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​തി​നു​ള്ള അ​നു​മ​തി​ക്ക്​ സ​ലാം എ​യ​ർ ശ്ര​മി​ച്ചു​വ​രു​ക​യാ​ണെ​ന്നും സി.​ഇ.​ഒ പ​റ​ഞ്ഞു.

അ​നു​മ​തി ല​ഭി​ക്കു​ന്ന പ​ക്ഷം കേ​ര​ള​ത്തി​ലേ​ക്ക്​ സ​ർ​വി​സ്​ തു​ട​ങ്ങു​ന്ന​തി​നാ​കും പ്ര​ഥ​മ പ​രി​ഗ​ണ​ന. കേ​ര​ള​ത്തി​ന്​ പു​റ​മെ ഇ​ന്ത്യ​യി​ലെ മ​റ്റ്​ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കും അ​നു​മ​തി ല​ഭി​ക്കു​മെ​ന്നു ത​ന്നെ​യാ​ണ്​ പ്ര​തീ​ക്ഷ. നി​ല​വി​ൽ ഒ​മാ​നി​ലേ​ക്ക്​ വ​രു​ന്ന വി​ദേ​ശി​ക​ൾ​ക്ക്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തിന്റെ അ​നു​മ​തി ആ​വ​ശ്യ​മാ​ണ്. വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ തു​റ​ക്കു​ന്ന​തോ​ടെ ഈ ​വ്യ​വ​സ്​​ഥ എ​ടു​ത്തു​ക​ള​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്നും സി.​ഇ.​ഒ പ​റ​ഞ്ഞു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ടെലഗ്രാമിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All