• Home
  • News
  • ഗതാഗത-ടെലികമ്മ്യൂണിക്കേഷന്‍ മേഖലകളില്‍ സഹകരണം ഉറപ്പാക്കാനൊരുങ്ങി ബഹ്റൈനും ഇസ്രായ

ഗതാഗത-ടെലികമ്മ്യൂണിക്കേഷന്‍ മേഖലകളില്‍ സഹകരണം ഉറപ്പാക്കാനൊരുങ്ങി ബഹ്റൈനും ഇസ്രായേലും

മനാമ: ഗതാഗത മേഖലയിലും ടെലികമ്മ്യൂണിക്കേഷന്‍ മേഖലയിലും സഹകരണം ഉറപ്പാക്കാന്‍ ഒരുങ്ങി ബഹ്റൈനും ഇസ്രായേലും. ഇക്കാര്യത്തില്‍ ബഹ്റൈന്‍ ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി കമല്‍ ബിന്‍ അഹമ്മദ് ഇസ്രായേല്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങളും സമാധാന കരാറില്‍ ഒപ്പുവെച്ചതിനു പിന്നാലെയാണ് ചര്‍ച്ച നടന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയിലാണ് ബഹ്റൈനും മറ്റൊരു അറബ് രാഷ്ട്രവുമായ യു.എ.ഇയും ഇസ്രായേലുമായി സമാധാന കരാറില്‍ ഒപ്പുവെച്ചത്. ഇസ്രയേല്‍ ഗതാഗത മന്ത്രി മിരി റെഗേവുമായി ഫോണില്‍ സംസാരിച്ച കമല്‍ ബിന്‍ അഹമ്മദ് ഇരു സമ്പദ്വ്യവസ്ഥകളുടെയും വികസന മേഖലകളെക്കുറിച്ചും ചര്‍ച്ച ചെയ്തതായി ബഹ്റൈന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ് ബിന്‍ സയിദ് അല്‍നഹ്യാനെ പ്രതിനിധാനം ചെയ്ത് വിദേശകാര്യമന്ത്രി അബ്ദുള്ള ബിന്‍ സയ്യിദ് അലി നഹ്യാനും ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുള്‍ലത്തീഫ് ബിന്‍ റാഷിദ് അല്‍സയാനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമാണു സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചത്.ഒരുമാസത്തിനിടെയാണ് രണ്ട് പ്രധാന അറബ് രാജ്യങ്ങള്‍ ഇസ്രയേലുമായി സൗഹൃദം സ്ഥാപിച്ചത്. ഒമാന്‍ അടക്കമുള്ള രാജ്യങ്ങള്‍ ഇതേപാത പിന്തുടരുമെന്ന് വാര്‍ത്തകളുമുണ്ട്. ബഹ്റൈന്‍-ഇസ്രയേല്‍ ധാരണയെ ഒമാനും അഭിനന്ദിച്ചിരുന്നു. 

കൂടുതല്‍ രാജ്യങ്ങള്‍ ഇസ്രയേലിന്റെ പാത പിന്തുടരുമെന്നും ഇറാന്‍ അടക്കമുള്ള രാജ്യങ്ങള്‍ സമാധാനത്തിന്റെ പാതയിലെത്തുമെന്നും ഡൊണാള്‍ഡ് ട്രംപ് നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പറഞ്ഞിരുന്നു.ഓഗസ്റ്റ് 13-നാണ് യു.എ.ഇ. ഇസ്രയേലുമായി സമാധാനത്തിന് ധാരണയായത്. വെസ്റ്റ് ബാങ്ക് അധിനിവേശത്തില്‍നിന്ന് ഇസ്രയേല്‍ പിന്മാറുമെന്നതിന്റെ അടിസ്ഥാനത്തിലാണ് ധാരണ. സെപ്റ്റംബര്‍ 11-ന് ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ഖലീഫയും കരാറില്‍ ഏര്‍പ്പെടാന്‍ തീരുമാനിക്കുകയായിരുന്നു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All