• Home
  • News
  • ബഹ്‌റൈൻ : എയർ ബബ്​ൾ വന്നിട്ടും വിട്ടൊഴിയാതെ വിവാദം

ബഹ്‌റൈൻ : എയർ ബബ്​ൾ വന്നിട്ടും വിട്ടൊഴിയാതെ വിവാദം

മ​നാ​മ : എ​യ​ർ ബ​ബ്​​ൾ ക​രാ​ർ പ്രാ​ബ​ല്യ​ത്തി​ൽ വ​രാ​ൻ കാ​ത്തി​രു​ന്ന​വ​രാ​ണ്​ ബ​ഹ്​​റൈ​നി​ലെ പ്ര​വാ​സി​ക​ൾ. ഏ​റെ നാ​ൾ കാ​ത്തി​രു​ന്ന​ശേ​ഷ​മാ​ണ്​ ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും ത​മ്മി​ൽ ക​രാ​ർ യാ​ഥാ​ർ​ഥ്യ​മാ​യ​ത്. എ​ന്നാ​ൽ, ക​രാ​ർ നി​ല​വി​ൽ​വ​ന്ന​പ്പോ​ൾ വീ​ണ്ടും വി​വാ​ദ​ങ്ങ​ളും ആ​രോ​പ​ണ​ങ്ങ​ളും ഉ​യ​രു​ക​യാ​ണ്. സെ​പ്​​റ്റം​ബ​ർ 11നാ​ണ്​ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ എ​യ​ർ ബ​ബ്​​ൾ ക​രാ​ർ ഒ​പ്പു​വെ​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്ന്, എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ കൊ​ച്ചി​യി​ൽ​നി​ന്ന്​ മൂ​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ ര​ണ്ടും കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ ഒരൂ സ​ർ​വി​സു​മാ​ണ്​ കേ​ര​ള​ത്തി​ൽ​നി​ന്ന്​ പ്ര​ഖ്യാ​പി​ച്ച​ത്.മ​റ്റു​ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ എ​ട്ടു​ സ​ർ​വി​സു​ക​ളും പ്ര​ഖ്യാ​പി​ച്ചു. ആ​ദ്യ ദി​വ​സം​ത​ന്നെ മി​ക്ക സ​ർ​വി​സു​ക​ളി​ലും മു​ഴു​വ​ൻ സീ​റ്റു​ക​ളും യാ​ത്ര​ക്കാ​ർ ബു​ക്ക്​ ചെ​യ്​​തു.ഈ ​മാ​സ​ത്തെ മു​ഴു​വ​ൻ സ​ർ​വി​സു​ക​ൾ​ക്കും ഇ​തി​ന​കം ബു​ക്കി​ങ്​ പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. 
ബ​ഹ്​​റൈ​നി​ലേ​ക്ക്​ തി​രി​ച്ചു​വ​രാ​ൻ കാ​ത്തി​രി​ക്കു​ന്ന​വ​രു​ടെ ആ​ശ​ങ്ക​യും ആ​ധി​ക്യ​വു​മാ​ണ്​ ഇ​ത്​ വ്യ​ക്ത​മാ​ക്കു​ന്ന​ത്.എ​ത്ര​യും പെട്ടന്ന് തി​രി​ച്ചു​വ​രാ​ൻ കാ​ത്തി​രി​ക്കു​ന്ന ഒട്ടേറെപ്പേ​രു​ണ്ട്. വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​രും ഉ​ട​ൻ​ത​ന്നെ ക​ഴി​യു​ന്ന​വ​രു​മാ​യ നി​ര​വ​ധി പേ​രാ​ണ്​ കാ​ത്തി​രി​ക്കു​ന്ന​ത്. എ​യ​ർ ബ​ബ്​​ൾ പ്ര​കാ​രം ബു​ക്കി​ങ്​ തു​ട​ങ്ങി​യ​പ്പോ​ൾ​ത​ന്നെ മു​ഴു​വ​ൻ സീ​റ്റു​ക​ളും തീ​രാ​ൻ കാ​ര​ണം ഈ ​ആ​ശ​ങ്ക​യാ​ണ്.എ​ന്നാ​ൽ, ഗ​ൾ​ഫ്​ ഐറിന്റെ കാ​ര്യ​ത്തി​ൽ എ​ല്ലാ​വ​ർ​ക്കും ബു​ക്ക്​ ചെ​യ്യാ​ൻ അ​വ​സ​രം ല​ഭി​ക്കാ​ത്ത​താ​ണ്​ വി​വാ​ദ​ത്തി​ന്​ തി​രി​കൊ​ളു​ത്തി​യ​ത്. കേ​ര​ളീ​യ സ​മാ​ജം സ​ർ​വി​സു​ക​ൾ​ 'ഹൈ​ജാ​ക്ക്​' ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും അ​തി​നാ​ൽ പു​റ​ത്തു​ള്ള സാ​ധാ​ര​ണ​ക്കാ​ർ​ക്ക്​ ടി​ക്ക​റ്റെ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചി​ല്ലെ​ന്നും പ​രാ​തി ഉ​യ​ർ​ന്നു. എ​ന്നാ​ൽ, എ​യ​ർ ബ​ബ്​​ൾ ക​രാ​ർ ഒ​പ്പി​ട്ട​തി​നു​ശേ​ഷം സ​മാ​ജം മാ​ത്ര​മ​ല്ല, യാ​ത്ര​ക്കാ​രെ കൊ​ണ്ടു​വ​ന്ന​ത്​ എ​ന്ന​താ​ണ്​ വ​സ്​​തു​ത. 
ഒ​രു പ്ര​മു​ഖ ട്രാ​വ​ൽ ഏ​ജ​ൻ​സി മു​ഖേ​ന​യു​ള്ള യാ​ത്ര​ക്കാ​രു​മാ​യും ക​ഴി​ഞ്ഞ ദി​വ​സം വി​മാ​നം എ​ത്തി. അ​ടു​ത്ത ദി​വ​സ​വും ഒ​രു വി​മാ​നം എ​ത്തു​മെ​ന്നാ​ണ്​ അ​റി​യു​ന്ന​ത്. ചി​ല വി​മാ​ന​ങ്ങ​ളി​ൽ പൂ​ർ​ണ​മാ​യും സ​മാ​ജം മു​ഖേ​ന ര​ജി​സ്​​റ്റ​ർ ചെ​യ്​​ത യാ​ത്ര​ക്കാ​ര​ല്ല വ​രു​ന്ന​ത്. ചി​ല​ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ മു​ഖേ​ന​യു​ള്ള യാ​ത്ര​ക്കാ​രും ഇ​തേ വി​മാ​ന​ത്തി​ൽ വ​രു​ന്നു​ണ്ട്. 14 മു​ത​ൽ 18 വ​രെ അ​ഞ്ചു​ സ​ർ​വി​സു​ക​ളാ​ണ്​ ഗ​ൾ​ഫ്​ എ​യ​ർ പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ, ഇ​തി​ലൊ​ന്നും സാ​ധാ​ര​ണ യാ​ത്ര​ക്കാ​ർ ടി​ക്ക​റ്റെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.സം​ഘ​ട​ന​ക​ൾ ടി​ക്ക​റ്റ്​ വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നെ​തി​രെ ട്രാ​വ​ൽ ഏ​ജ​ൻ​റു​മാ​രു​ടെ സം​ഘ​ട​ന​യാ​യ അ​സോ​സി​യേ​ഷ​ൻ ഒാ​ഫ്​ ബ​ഹ്​​റൈ​ൻ ട്രാ​വ​ൽ ആ​ൻ​ഡ്​​ ടൂ​ർ ഏ​ജ​ൻ​റ്​​സ്​ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All