• Home
  • News
  • 'സൗദി ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാന്‍ ഒരുങ്ങുന്നുവോ?'

'സൗദി ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാന്‍ ഒരുങ്ങുന്നുവോ?'

 സൗദി അറേബ്യ ഇസ്രായേലിനെതിരെ പ്രഖ്യാപിച്ചിരുന്ന നിലപാട് മയപ്പെടുത്തുന്നുവെന്ന സൂചന പങ്കുവയ്ക്കുന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് അല്‍ജസീറ വാര്‍ത്താ ചാനല്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍. 

സൗദി അറേബ്യയിലെ പ്രമുഖ മുസ്ലിം നേതാക്കളിലൊരാള്‍ ജൂതന്മാരോടുള്ള വൈകാരികമായ പ്രതികരണങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ചാതായും, ഈ പ്രസ്താവനകള്‍ സൗദിയുടെ നിലപാട് മൃദുവാക്കുന്നതിന്റെ ഭാഗമായാണെന്നും അല്‍ജസീറ ചൂണ്ടിക്കാണിക്കുന്നു. സൗദിയിലെ മതനേതാക്കള്‍ ഇത്തരത്തിലുള്ള സമീപനം സ്വീകരിക്കുന്നു. ഫലസ്തീനെക്കുറിച്ച് പ്രസംഗിച്ചു കണ്ണുനീര്‍ ഒഴുക്കുന്നവരുടെ സ്വരത്തില്‍ പ്രകടമായ മാറ്റമാണ് കാണാന്‍ കഴിയുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

സൗദിയിലെ വാര്‍ത്താ ചാനലില്‍ പങ്കെടുത്തുകൊണ്ട് മക്ക ഗ്രാന്‍ഡ് മോസ്‌കിന്റെ ഇമാം അബ്ദുള്‍റഹ്മാന്‍ അല്‍ സുദൈസ് അറബ് രാഷ്ട്രങ്ങള്‍ ഇസ്രായേലുമായി നടത്തുന്ന ബന്ധത്തെ അനുകൂലിക്കുന്ന നിലപാടാണ് പങ്കുവെച്ചത്. മുഹമ്മദ് നബി തന്റെ യഹൂദ അയല്‍ക്കാരനോട് എങ്ങനെ നല്ലവനായിരുന്നു എന്നതിനെക്കുറിച്ചും അദ്ദേഹം സംഭാഷണത്തില്‍ എടുത്തുപറഞ്ഞു.  ഇസ്‌ലാം മതം സ്വീകരിക്കാന്‍ യഹൂദന്മാരെ പ്രേരിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗത്തെക്കുറിച്ച് വാദിക്കുകയും ചെയ്തു. ഇസ്രായേലിനെ നന്നായി പരിചരിക്കുക എന്ന ആഹ്വാനവും അദ്ദേഹം സൗദി ചാനലിലൂടെ പറഞ്ഞിരുന്നു. ഇത്തരം ഇസ്രായേല്‍ അനുകൂല നിലപാടിനെ ചൂണ്ടിക്കാണിച്ചാണ് അല്‍ജസീറ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

അതേസമയം, അറബ് രാഷ്ട്രങ്ങള്‍ ഓരോന്നായി ഇസ്രായേലുമായി ചങ്ങാത്തം കൂടുന്നത് ഗുണകരമായ സന്ദേശം നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. വാഷിങ്ടണില്‍ ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അബുദാബി, മനാമ തുടങ്ങിയ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇസ്രായേലുമായി ബന്ധം ശക്തമാക്കുന്നത് വഴി ഫലസ്തീനികള്‍ക്ക് മറ്റു പോംവഴികള്‍ ഇല്ലാതാക്കും. പതിറ്റാണ്ടുകളായി തുടരുന്ന ഫലസ്തീന്‍- ഇസ്രായേല്‍ പ്രതിസന്ധിക്ക് ഇത്തരത്തില്‍ ഒരു പ്രശ്നപരിഹാരം ഉണ്ടാവുന്നത് അറബ് രാഷ്ട്രങ്ങളുടെ സഹകരണം മൂലമാണ്. രാഷ്ട്രീയ സാഹചര്യം മനസിലാക്കി ഫലസ്തീന്‍ ജനത ഒരു മേശക്ക് ചുറ്റും സമവായത്തിന് വരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All