• Home
  • News
  • സൗദി അറേബ്യയിൽ ഇന്ന് 576 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സൗദി അറേബ്യയിൽ ഇന്ന് 576 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

റിയാദ്​: സൗദി അറേബ്യയിൽ വെള്ളിയാഴ്​ച 1145 രോഗികൾ കൂടി സുഖം പ്രാപിച്ചു. 576 പുതിയ കോവിഡ്​ കേസുകൾ രജിസ്​റ്റർ ചെയ്​തു. 31 പേർ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 4430 ആയി. റിയാദ്​ 7, ജിദ്ദ 8, മക്ക 4, മദീന 1, ദമ്മാം 1, ഹുഫൂഫ്​ 1, ത്വാഇഫ്​ 1, ഖത്വീ-ഫ്​ 1, മുബറസ്​ 1, അബഹ 2, ഹഫർ അൽബാത്വിൻ 1, ജീസാൻ 1, മഹായിൽ 1, അൽജഫർ 1 എന്നിവിടങ്ങളിലാണ്​ പുതുതായി മരണം സംഭവിച്ചത്​. രാജ്യത്തെ ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 328720ലെത്തിയെങ്കിലും അതിൽ 308352 പേരും സുഖം പ്രാപിച്ചു.

രാജ്യത്തെ രോഗമുക്തി നിരക്ക്​ 93.7 ശതമാനമായി​ ഉയർന്നു. വെറും 6.3 ശതമാനം ആളുകൾ മാത്രമേ രോഗബാധിതരായി അവശേഷിക്കുന്നുള്ളൂ. വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 15,938 ആയി​ കുറഞ്ഞു​​. ഇതിൽ തന്നെ 1189 പേർ മാത്രമാണ്​ ഗുരുതര സ്ഥിതിയിലുള്ളത്​​. വെള്ളിയാഴ്​ച പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ മക്കയിലാണ്, 58. ജിദ്ദ 52, ഹുഫൂഫ്​​​ 47, ദമ്മാം 37, റിയാദ്​ 35, മദീന 33, മുബറസ്​ 24, ഖമീസ്​ മുശൈത്ത്​​ 19, അബഹ​ 15, ജീസാൻ​ 14, നജ്​റാൻ 14, ബൽജുറഷി 13, അല്ലൈത്​ 12, ഹാഇൽ​ 10 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,700 കോവിഡ്​ ടെസ്​റ്റുകൾ നടത്തി. ഇതുവരെ രാജ്യത്തുണ്ടായ ആകെ ടെസ്​റ്റുകളുടെ എണ്ണം 5,966,884 ആയി.

മരണം പ്രദേശം തിരിച്ച കണക്ക്​:

റിയാദ്​ 1029, ജിദ്ദ 894, മക്ക 708, ഹുഫൂഫ്​ 239, ത്വാഇഫ്​ 187, മദീന 130, ദമ്മാം 123, ബുറൈദ 86, അബഹ 86, ജീസാൻ 85, മുബറസ്​ 68, തബൂക്ക്​ 66, അറാർ 62, ഹാഇൽ 61, ഹഫർ അൽബാത്വിൻ 59, മഹായിൽ 41, സബ്​യ 38, അൽബാഹ 33, ഖത്വീഫ് 32, ഖമീസ്​ മുശൈത്ത്​​ 25, സകാക 24, അബൂ അരീഷ്​ 24, വാദി ദവാസിർ 23, അൽറസ്​ 23, ബെയ്​ഷ്​ 23, ബീഷ​ 23, ഖർജ്​ 18, അൽഖുവയ്യ 17, ഖോബാർ 15, ​അയൂൺ 15, സാംത 14, നജ്​റാൻ 12, ഉനൈസ 11, അൽമജാരിദ 10, റിജാൽ അൽമ 8, അൽനമാസ്​ 7, അൽഅർദ 7, ഹുറൈംല 6, അഹദ്​ റുഫൈദ 6, ദർബ്​ 6, ജുബൈൽ 5, അൽ-ജഫർ 5, സു​ൈലയിൽ 4, ഖുൻഫുദ 4, ശഖ്​റ 4, റഫ്​ഹ 4, നാരിയ 3, യാംബു 3, അൽമദ്ദ 3, മുസാഹ്​മിയ 3, ഹുത്ത ബനീ തമീം 3, ദഹ്​റാൻ 3, ഖുറയാത്​ 3, ബല്ലസ്​മർ 3, ഹായ്​ത്​ 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അൽദായർ 2, സുൽഫി 2, അയൂൺ അൽജുവ 2, തുവാൽ 2, ദമാദ്​ 2, ദുർമ 1, താദിഖ്​ 1, മൻദഖ്​ 1, ഫുർസാൻ 1, ദൂമത്​ അൽജൻഡൽ 1, ദറഇയ 1, അല്ലൈത്​ 1, ഖൈസൂമ 1, സാറാത്​ ഉബൈദ 1, അഹദ്​ മസാറ 1, റാബിഖ്​ 1, ഖുൽവ 1, ഖഹ്​മ 1, ശറൂറ 1, അൽഖൂസ്​ 1, തബർജൽ 1, ബഖഅ 1.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All