• Home
  • News
  • ഒമാൻ: കോ​വി​ഡി​നെ തു​ട​ർന്ന്​ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​യെ

ഒമാൻ: കോ​വി​ഡി​നെ തു​ട​ർന്ന്​ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​യെ നാ​ട്ടി​ലെ​ത്തി​ച്ചു

മ​സ്​​ക​ത്ത്​: കോ​വി​ഡ്​ ബാ​ധ​യെ തു​ട​ർ​ന്ന്​ കോ​മ സ്​​റ്റേ​ജി​ൽ റോ​യ​ൽ ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ആ​ല​പ്പു​ഴ ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി ജി​ത്തു ടി. ​എ​ബ്ര​ഹാ​മി​നെ (48) നാ​ട്ടി​ലെ​ത്തി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ഒ​മാ​ൻ എ​യ​ർ വി​മാ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​യ ഇ​ദ്ദേ​ഹ​ത്തെ തു​ട​ർ​ചി​കി​ത്സ​ക്കാ​യി കോ​ഴി​ക്കോ​ട്​ ഓമ​ശ്ശേ​രി​യി​ലെ ശാ​ന്തി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ത​ല​ച്ചോ​റിന്റെ പ്ര​വ​ർ​ത്ത​നം 90 ശ​ത​മാ​ന​ത്തി​ല​ധി​ക​വും നി​ല​ച്ചു​പോ​യ ഇ​ദ്ദേ​ഹം ജീ​വി​ത​ത്തി​ലേ​ക്ക്​ തി​രി​ച്ചു​വ​ര​ണ​മെ​ങ്കി​ൽ അ​ത്ഭു​ത​ങ്ങ​ൾ സം​ഭ​വി​ക്കേ​ണ്ട സ്ഥി​തി​യാ​ണ്.

സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ സെ​യി​ൽ​സ്​ ആ​ൻ​ഡ്​​ മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​റാ​യി​രു​ന്ന ജി​ത്തു റൂ​വി ബ​സ്​​സ്​​റ്റാ​ൻ​ഡി​ന്​ സ​മീ​പ​ത്തെ ഫ്ലാ​റ്റി​ലാ​ണ്​ താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​വി​ടെ ഷെ​യ​റി​ങ്ങി​ൽ താ​മ​സി​ച്ചി​രു​ന്ന സ്വ​കാ​ര്യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യു​ടെ കു​ടും​ബ​മാ​ണ്​ ആ​ദ്യം കോ​വി​ഡ്​ പോ​സി​റ്റി​വാ​യ​ത്. എ​ന്നാ​ൽ, ഇ​വ​ർ രോ​ഗ​വി​വ​രം മ​റ​ച്ചു​​വെ​ച്ച്​ തന്റെ പി​താ​വി​ന്​ രോ​ഗം പ​ക​ർ​ന്നു​ന​ൽ​കു​ക​യാ​യി​രു​ന്നെ​ന്ന്​ ബു​റൈ​മി​യി​ൽ താ​മ​സി​ക്കു​ന്ന ജി​ത്തു​വിന്റെ മ​ക​ൾ ശ്വേത ജെമിലിൻ പ​റ​ഞ്ഞു. കോ​വി​ഡ്​ ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ർ​ന്ന്​ ജൂ​ൺ 18നാ​ണ്​ പ​രി​ശോ​ധ​ന​ക്ക്​ സാ​മ്പി​ൾ ന​ൽ​കി​യ​ത്. ഡോ​ക്​​ട​ർ ന​ൽ​കി​യ മ​രു​ന്നു​ക​ൾ ക​ഴി​ച്ച്​ ജൂ​ൺ 22ന്​ ​ഉ​റ​ങ്ങാ​ൻ കി​ട​ന്ന ജി​ത്തു പി​ന്നീ​ട്​ ബോ​ധാ​വ​സ്ഥ​യി​ലേ​ക്ക്​ വ​ന്നി​ട്ടി​ല്ല. ഏ​താ​ണ്ട്​ 12 മ​ണി​ക്കൂ​റി​ല​ധി​കം സ​മ​യ​മാ​ണ്​ പി​താ​വ്​ അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ന്ന​തെ​ന്ന്​ ജെ​മി​ലി​ൻ പ​റ​യു​ന്നു.

കൂ​ടെ താ​മ​സി​ക്കു​ന്ന​വ​ർ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ പോ​ലും വി​വ​ര​മ​റി​യി​ക്കാ​ൻ ത​യാ​റാ​യി​ല്ല. ഫോ​ണി​ൽ വി​ളി​ച്ചി​ട്ടും കി​ട്ടാ​ഞ്ഞ​തി​നെ തു​ട​ർ​ന്ന്​ ജെ​മി​ലി​ൻ ഹെ​ൽ​പ്​​ലൈ​ൻ ന​മ്പ​റാ​യ 9999 വി​ളി​ച്ച് സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കു​ക​യാ​യി​രു​ന്നു. അ​ടു​ത്ത ദി​വ​സം രാ​വി​ലെ പ​ത്തു​മ​ണി​യോ​ടെ ഒ​മാ​ൻ പൊ​ലീ​സും മെ​ഡി​ക്ക​ൽ സം​ഘ​വും എ​ത്തി വാ​തി​ൽ തു​റ​ന്നാ​ണ്​ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ഓക്​​സി​ജ​ൻ പ്ര​വാ​ഹം നി​ല​ച്ച്​ മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞ​തി​നാ​ൽ ഇ​ദ്ദേ​ഹം അ​പ്പോ​ഴേ​ക്കും കോ​മ സ്​​റ്റേ​ജി​ൽ എ​ത്തി​യി​രു​ന്നു. നേ​ര​ത്തേ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രു​ന്നെ​ങ്കി​ൽ ര​ക്ഷി​ക്കാ​മാ​യി​രു​ന്നെ​ന്നാ​ണ്​ ഡോ​ക്​​ട​ർ​മാ​ർ പ​റ​ഞ്ഞ​തെ​ന്ന്​ ജെ​മി​ലി​ൻ പ​റ​ഞ്ഞു. ഇ​തി​നി​ടെ കോ​വി​ഡ്​ പോ​സി​റ്റി​വാ​ണെ​ന്ന്​ റി​സ​ൽ​റ്റ്​ വ​രു​ക​യും ചെ​യ്​​തി​രു​ന്നു.

ആ​ദ്യം റോ​യ​ൽ ആ​ശു​പ​ത്രി​യി​ലെ വെൻറി​ലേ​റ്റ​റി​ലാ​യി​രു​ന്നു. പി​ന്നീ​ട്​ ഐ​സോ​ലേ​ഷ​ൻ വാ​ർ​ഡി​ലേ​ക്ക്​ മാ​റ്റി. ജൂ​ലൈ 21ന്​ ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ ആ​യ​തി​നെ തു​ട​ർ​ന്നാ​ണ്​ നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​ങ്ങി​യ​ത്. സ​ഹ​പ്ര​വ​ർ​ത്ത​ക​ർ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ പ​രി​ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ്​ ജി​ത്തു​വി​നെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ സാ​ധി​ച്ച​ത്. ഒ​മാ​ൻ എ​യ​ർ വി​മാ​ന​ത്തി​ൽ സ്​​ട്രെ​ക്​​ച​ർ സൗ​ക​ര്യ​ത്തോ​ടെ കൊ​ണ്ടു​പോ​യ ഇ​ദ്ദേ​ഹ​ത്തെ ഒ​മാ​നി മെ​യി​ൽ ന​ഴ്​​സ്​ അ​നു​ഗ​മി​ച്ചു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All