• Home
  • News
  • കുവൈത്ത്: വാ​ക്​​സി​നെ​ത്തി​യാ​ൽ വി​മാ​ന​ത്താ​വ​ള പ്ര​വർ​ത്ത​നം പൂ​ർണ​തോ​തി​ലാ​

കുവൈത്ത്: വാ​ക്​​സി​നെ​ത്തി​യാ​ൽ വി​മാ​ന​ത്താ​വ​ള പ്ര​വർ​ത്ത​നം പൂ​ർണ​തോ​തി​ലാ​കും

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ കോ​വി​ഡ് വാ​ക്സി​ൻ ല​ഭ്യ​മാ​യാ​ൽ കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​തോ​തി​ൽ ആ​യേ​ക്കും. അ​മേ​രി​ക്ക​യി​ൽ​നി​ന്ന് കോ​വി​ഡ്​ വാ​ക്​​സി​ൻ ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ കു​വൈ​ത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ത​യാ​റെ​ടു​ക്കു​ന്നു​ണ്ട്. വാ​ക്​​സി​ൻ ഫ​ല​പ്രാ​പ്തി പ​രീ​ക്ഷി​ച്ച്​ ഉ​റ​പ്പാ​ക്കി​യാ​ൽ വി​മാ​ന​ത്താ​വ​ള പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​തോ​തി​ൽ ആ​കു​മെ​ന്ന് എ​യ​ർ​പോ​ർ​ട്ട് കാ​ര്യ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സാ​ലി​ഹ് അ​ൽ ഫ​ദാ​ഗി പ​റ​ഞ്ഞു.

കു​വൈ​ത്ത്​ വി​മാ​ന​ത്താ​വ​ള പ്ര​വ​ർ​ത്ത​നം ര​ണ്ടാം ഘ​ട്ട​ത്തി​ൽ 60 ശ​ത​മാ​നം ശേ​ഷി​യി​ലേ​ക്കും മൂ​ന്നാം ഘ​ട്ട​ത്തി​ൽ പൂ​ർ​ണ​തോ​തി​ലേ​ക്കും വ​ർ​ധി​പ്പി​ക്കു​മെ​ന്നാ​യി​രു​ന്നു നേ​ര​േ​ത്ത​യു​ള്ള തീ​രു​മാ​നം. ഇ​പ്പോ​ൾ 15 ശ​ത​മാ​നം ശേ​ഷി​യി​ൽ താ​ഴെ​യാ​ണ്. ആ​ഗ​സ്​​റ്റ്​ ഒ​ന്നു​മു​ത​ൽ മു​ത​ൽ 30 ശ​ത​മാ​നം ശേ​ഷി​യി​ൽ പ്ര​വ​ർ​ത്തി​ക്കും എ​ന്ന്​ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും 34 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് നേ​രി​ട്ട് കു​വൈ​ത്തി​ലേ​ക്ക് വ​രു​ന്ന​തി​ന് വി​ല​ക്ക് നി​ല​വി​ലു​ള്ള​തി​നാ​ലാ​ണ്​ കു​റ​ഞ്ഞ തോ​തി​ലാ​ണ്​ പ്ര​വ​ർ​ത്ത​നം.

ഇ​ന്ത്യ, ഈ​ജി​പ്​​ത്, ഫി​ലി​പ്പീ​​ൻ​സ്, ശ്രീ​ല​ങ്ക, ബം​ഗ്ലാ​ദേ​ശ്​ തു​ട​ങ്ങി കു​വൈ​ത്തി​ലെ വ​ലി​യ പ്ര​വാ​സി​സ​മൂ​ഹ​ങ്ങ​ളൊ​ക്കെ വി​ല​ക്കു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ വ​രു​ന്നു. പൊ​തു​വി​ൽ യാ​ത്ര നി​യ​ന്ത്ര​ണ​ങ്ങ​ൾ ല​ഘൂ​ക​രി​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​ങ്ങ​ൾ ഉ​യ​ർ​ന്നി​ട്ടു​ണ്ട്.ട്രാ​വ​ൽ ​അ​സോ​സി​യേ​ഷ​നു​ക​ളു​ടെ​യും വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ​യും സ​മ്മ​ർ​ദം ഇ​ക്കാ​ര്യ​ത്തി​ലു​ണ്ട്. പി.​സി.​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ 72 മ​ണി​ക്കൂ​റി​നു​ള്ളി​ലു​ള്ള​ത്​ വേ​ണ​മെ​ന്ന നി​ബ​ന്ധ​ന​യി​ൽ ഇ​ള​വ്​ ന​ൽ​കി​യ​തും ആ​റു​ വ​യ​സ്സി​നു​ താ​ഴെ​യു​ള്ള​വ​ർ​ക്ക്​ പി.​സി.​ആ​ർ പ​രി​ശോ​ധ​ന ഒ​ഴി​വു​ന​ൽ​കി​യ​തും ഇൗ ​അ​ർ​ഥ​ത്തി​ലാ​ണ്.ക്വാ​റ​ൻ​റീ​ൻ കാ​ലാ​വ​ധി ര​ണ്ടാ​ഴ്​​ച​യു​ള്ള​ത്​ ഏ​ഴു​ ദി​വ​സ​മാ​യോ അ​തി​ൽ കു​റ​വ്​ ആ​യോ മാ​റ്റു​ന്ന​തും പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All