• Home
  • News
  • കുവൈത്തിൽ ഗതാഗതനിയമം കടുപ്പിച്ചു, പിഴയിൽ വർധന

കുവൈത്തിൽ ഗതാഗതനിയമം കടുപ്പിച്ചു, പിഴയിൽ വർധന

കുവൈത്ത് സിറ്റി ∙ ഗതാഗത നിയമലംഘനത്തിനുള്ള പിഴ വർധന വ്യവസ്ഥ ചെയ്യുന്ന കരട് ഭേദഗതി ബിൽ സർക്കാർ പാർലമെന്റിന്റെ പരിഗണനയ്ക്ക് സമർപ്പിച്ചു.

100 – 200 ദിനാർ  പിഴ

10 വയസ്സിൽ താഴെയുള്ളവരെ മുൻ‌സീറ്റിൽ ഇരുത്തുക.

ബ്രേക്ക് തകർന്ന വാഹനമോടിക്കൽ.

ഡ്രൈവിങ് ലൈസൻസ് ഇല്ലാത്തവർക്ക് വാഹനം ഓടിക്കാൻ നൽകിയാൽ.           

പൊതു/സ്വകാര്യ വസ്തുക്കൾക്കു കേടുവരുത്തും വിധം അപകടം വരുത്തിയാൽ.         

വാ‍ഹനങ്ങളുടെ വീതിയും നീളവും ഉയരവും നിർണയിക്കപ്പെട്ട അളവിലും അധികമായാൽ.     

വാഹനങ്ങളിൽനിന്ന് പുകവമിച്ചാലും അമിത ശബ്ദമുണ്ടായാലും.    

ഗതാഗത സൂചനകൾക്കായി റോഡിലുള്ള ലൈനുകൾ പാലിക്കാതിരുന്നാൽ.

വാഹന ഇൻഷുറൻസ്  അടയ്ക്കാതിരുന്നാലും ഗ്ലാസുകളുടെ സുതാര്യത ഇല്ലാതാകുംവിധം  മറച്ചുവച്ചാൽ.

ഗതാഗത വകുപ്പിന്റെ അനുമതി കൂടാതെ വാഹനങ്ങളിൽ സ്റ്റിക്കറുകളും ചിത്രങ്ങളും പതിച്ചാൽ.

ലൈസൻസിൽ പറയാത്ത കാര്യങ്ങൾക്കായി വാഹനം ഉപയോഗിക്കൽ.

വാഹനാപകടത്തിൽ കേടുപാടുകളുണ്ടാക്കിയ ശേഷം നിർത്താതെ പോയാൽ.

50-100 ദിനാർ (ഒരുമാസം തടവും)

ഹൈ-ബീം ലൈറ്റ് ഉപയോഗിച്ചാൽ. ഹൈവേകളിൽ വാഹനം നിർത്തിയിട്ടാൽ.

ലൗഡ് സ്പീക്കർ ഉപയോഗിച്ചാൽ.

200- 500 ദിനാർ (3 മാസം തടവും)

സിഗ്നലിൽ ചുവന്ന വെളിച്ചം മറികടക്കൽ.

അശ്രദ്ധമായി വാഹനമോടിക്കൽ.

റേസിങ്. അമിത വേഗം.

ദിശമാറി വാഹനമോടിക്കൽ.

മൊബൈൽ ഉപയോഗം.

നിർണയിക്കപ്പെട്ട  ഇടങ്ങളിൽ അല്ലാതെ ബഗ്ഗി ഓടിക്കൽ.നമ്പർ പ്ലേറ്റ് ഇല്ലാത്ത വാഹനം ഓടിക്കൽ.

സ്വകാര്യ വാഹനങ്ങൾ ടാക്സിയായി ഉപയോഗിക്കൽ.

 

 

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All