• Home
  • News
  • ബഹ്‌റൈൻ: എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ ഒ​ക്​​ടോ​ബ​റി​ലെ ബു​ക്കി​ങ്​ തു​ട​ങ്ങി

ബഹ്‌റൈൻ: എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ ഒ​ക്​​ടോ​ബ​റി​ലെ ബു​ക്കി​ങ്​ തു​ട​ങ്ങി​യ​തും തീ​ർ​ന്ന​തും പെട്ടെന്ന്​

മ​നാ​മ: ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ഒ​ക്​​ടോ​ബ​ർ മാ​സ​ത്തെ ബു​ക്കി​ങ്​ എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ തു​ട​ങ്ങി​യ​പ്പോ​ൾ ത​ന്നെ സീ​റ്റു​ക​ളെ​ല്ലാം തീ​ർ​ന്നു. ഒ​ക്​​ടോ​ബ​ർ അ​ഞ്ചു​ മു​ത​ൽ 21 വ​രെ​യു​ള്ള ബു​ക്കി​ങ്ങാ​ണ്​ തി​ങ്ക​ളാ​ഴ്​​ച ആ​രം​ഭി​ച്ച​ത്. ബു​ക്കി​ങ്​ തു​ട​ങ്ങി വൈ​കാ​തെ​ത​ന്നെ മി​ക്ക സ​ർ​വി​സു​ക​ൾ​ക്കും സീ​റ്റ്​ ല​ഭ്യ​മ​ല്ലാ​താ​യി.

തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ ഒ​ക്​​ടോ​ബ​ർ അ​ഞ്ച്, 13 തീ​യ​തി​ക​ളി​ലും കൊ​ച്ചി​യി​ൽ​നി​ന്ന്​ ആ​റ്, 19 തീ​യ​തി​ക​ളി​ലും കോ​ഴി​ക്കോ​ട്ടു​നി​ന്ന്​ ഏ​ഴ്, 14 തീ​യ​തി​ക​ളി​ലും ക​ണ്ണൂ​രി​ൽ​നി​ന്ന്​ 21നു​മാ​ണ്​ സ​ർ​വി​സു​ള്ള​ത്. 13ന്​ ​മം​ഗ​ലാ​പു​ര​ത്തു​നി​ന്നും സ​ർ​വി​സു​ണ്ട്. തി​രു​ച്ചി​റ​പ്പ​ള്ളി, ഹൈ​ദ​രാ​ബാ​ദ്, വി​ജ​യ​വാ​ഡ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ മ​റ്റു സ​ർ​വി​സു​ക​ൾ. കേ​ര​ള​ത്തി​ൽ​നി​ന്ന്​ 200 ദീ​നാ​റി​ന​ടു​ത്താ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്ക്. വി​സ കാ​ലാ​വ​ധി ക​ഴി​യാ​റാ​യ നി​ര​വ​ധി പേ​ർ​ക്ക്​ ഈ ​വി​മാ​ന​ങ്ങ​ളി​ൽ ടി​ക്ക​റ്റ്​ എ​ടു​ത്തു​കൊ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി ബ​ഹ്​​റൈ​ൻ എ​ക്​​സ്​​പ്ര​സ്​ ട്രാ​വ​ൽ ആ​ൻ​ഡ്​​ ടൂ​ർ​സ്​ ബ്രാഞ്ച്​ മാനേജർ അ​ബ്​​ദു​ൽ സ​ഹീ​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, വ​ള​രെ പെട്ടെ​ന്നു​ത​ന്നെ ടി​ക്ക​റ്റു​ക​ൾ വി​റ്റു​തീ​ർ​ന്ന​ത്​ യാ​ത്ര ചെ​യ്യാ​നി​രു​ന്ന പ​ല​രെ​യും നി​രാ​ശ​പ്പെ​ടു​ത്തി. ഒ​ക്​​ടോ​ബ​ർ 21 വ​രെ​യു​ള്ള ഷെ​ഡ്യൂ​ൾ ഇ​പ്പോ​ൾ പ്ര​ഖ്യാ​പി​ച്ചു​ക​ഴി​ഞ്ഞു. ഒ​രു​മാ​സം ക​ഴി​ഞ്ഞാ​ലേ ഇ​നി എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സി​ൽ ടി​ക്ക​റ്റെ​ടു​ക്കാ​ൻ ക​ഴി​യൂ. ഗ​ൾ​ഫ്​ എ​യ​റിന്റെ അ​ടു​ത്ത ഷെ​ഡ്യൂ​ൾ വ​രു​ന്ന​ത്​ കാ​ത്തി​രി​ക്കു​ക​യാ​ണ്​ ഇ​വ​ർ. സെ​പ്​​റ്റം​ബ​ർ 24 വ​രെ​യു​ള്ള സ​ർ​വി​സു​ക​ളാ​ണ്​ ഗ​ൾ​ഫ്​ എ​യ​ർ ഇ​പ്പോ​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

കേ​ര​ളീ​യ സ​മാ​ജം ചാ​ർട്ടേ​ഡ്​ വി​മാ​ന സ​ർ​വി​സ്​ നി​ർ​ത്തു​ന്ന​താ​യി ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഒ​രു ട്രാ​വ​ൽ ഏ​ജ​ൻ​സി​യും ഗ​ൾ​ഫ്​ എ​യ​ർ മു​ഖേ​ന കേ​ര​ള​ത്തി​ൽ​നി​ന്ന്​ ചാ​ർട്ടേ​ഡ്​ സ​ർ​വി​സ്​ ന​ട​ത്തി​യി​രു​ന്നു. ചാ​ർട്ടേ​ഡ്​ സ​ർ​വി​സു​ക​ൾ നി​ർ​ത്തി​യാ​ൽ പു​റ​ത്തു​ള്ള​വ​ർ​ക്ക്​ ബു​ക്ക്​ ചെ​യ്യാ​മെ​ന്ന സൗ​ക​ര്യ​മു​ണ്ട്. പ​ക്ഷേ, ടി​ക്ക​റ്റ്​ നി​ര​ക്ക്​ ചാ​ർട്ടേ​ഡ്​ സ​ർ​വി​സി​ൽ ഈ​ടാ​ക്കി​യ​തി​നേ​ക്കാ​ൾ ഉ​യ​ർ​ന്ന​താ​ണ്​ എ​ന്ന​താ​ണ്​ മ​റു​വ​ശം. എ​ല്ലാ​വ​ർ​ക്കും ബു​ക്ക്​ ചെ​യ്യാ​ൻ ക​ഴി​യും എ​ന്ന്​ പ​റ​യുമ്പോ​ഴും എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സി​ൽ ബു​ക്കി​ങ്​ തു​ട​ങ്ങി​യ​പ്പോ​ൾ​ത​ന്നെ ടി​ക്ക​റ്റു​ക​ൾ തീ​ർ​ന്ന​ത്​ സം​ശ​യ​ക​ര​മാ​ണെ​ന്ന വാ​ദ​വും ഉ​യ​രു​ന്നു​ണ്ട്. ആ​രെ​ങ്കി​ലും സീ​റ്റു​ക​ൾ ഒ​രു​മി​ച്ച്​ ബു​ക്ക്​ ചെ​യ്​​തി​രി​ക്കു​മോ എ​ന്ന സം​ശ​യ​മാ​ണ്​ ഇ​വ​ർ ഉ​യ​ർ​ത്തു​ന്ന​ത്.

ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും ത​മ്മി​ൽ ഒ​പ്പു​വെ​ച്ച എ​യ​ർ ബ​ബ്​​ൾ പ്ര​കാ​ര​മാ​ണ്​ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്. ഇ​ത​നു​സ​രി​ച്ച്​ എ​യ​ർ ഇ​ന്ത്യ/​എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സി​നും ഗ​ൾ​ഫ്​ എ​യ​റി​നും ആ​ഴ്​​ച​യി​ൽ 650 യാ​ത്ര​ക്കാ​രെ വീ​തം കൊ​ണ്ടു​വ​രാ​നാ​ണ്​ അ​നു​മ​തി​യു​ള്ള​ത്. ദി​വ​സ​വും ഓ​രോ സ​ർ​വി​സാ​ണ്​ ന​ട​ത്താ​നാ​വു​ക. കൂ​ടു​ത​ൽ സ​ർ​വി​സ്​ ആ​രം​ഭി​ച്ചാ​ൽ മാ​ത്ര​മേ വി​സ കാ​ലാ​വ​ധി ക​ഴി​യു​ന്ന​തി​നു​മു​മ്പ്​ പ​ല​ർ​ക്കും തി​രി​ച്ചെ​ത്താ​ൻ ക​ഴി​യൂ. ഇ​തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ശ്ര​മം ന​ട​ത്ത​ണ​മെ​ന്നാ​ണ്​ പ്ര​വാ​സി സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All