• Home
  • News
  • സൗദി: ഉംറക്ക്​ വഴിയൊരുക്കാൻ മൊബൈൽ ആപ്​​ 'ഇഅ്​തമർനാ'

സൗദി: ഉംറക്ക്​ വഴിയൊരുക്കാൻ മൊബൈൽ ആപ്​​ 'ഇഅ്​തമർനാ'

ജി​ദ്ദ: ഉം​റ​യും മ​ദീ​ന സ​ന്ദ​ർ​ശ​ന​വും (സി​യാ​റ) പു​ന​രാ​രം​ഭി​ക്കുമ്പോ​ൾ തീ​ർ​ഥാ​ട​ക​രെ സ​ഹാ​യി​ക്കാ​ൻ ഒ​രു മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ സൗ​ദി ഹ​ജ്ജ്​ മ​ന്ത്രാ​ല​യം വി​ക​സി​പ്പി​ച്ചു. തീ​ർ​ഥാ​ട​ക​ർ​ക്ക്​ മാ​ർ​ഗ​ദ​ർ​ശ​നം ന​ൽ​കു​ന്ന 'ഇ​അ്​​ത​മ​ർ​നാ' ആ​പ്​ തീ​ർ​ഥാ​ട​നം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന്​ ഒ​രാ​ഴ്​​ച മു​മ്പ്​ മു​ത​ൽ ല​ഭ്യ​മാ​കും. സൗ​ദി അ​തോ​റി​റ്റി ഫോ​ർ ഡാ​റ്റ ആ​ൻ​ഡ്​​ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സിന്റെ (സ​ദാ​യ) സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ ആ​പ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത​തെ​ന്ന്​ ഹ​ജ്ജ്​ ഉം​റ മ​ന്ത്രി ഡോ. ​സാ​ലി​ഹ്​ മു​ഹ​മ്മ​ദ്​ അ​ൽ​ബ​ന്ദ​ൻ അ​റി​യി​ച്ചു.

കോ​വി​ഡ്​ മൂ​ലം ​ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി 27ന്​ ​നി​ർ​ത്തി​വെ​ച്ച ഉം​റ തീ​ർ​ഥാ​ട​ന​വും മ​ദീ​ന സി​യാ​റ​യും ഒ​ക്​​ടോ​ബ​ർ നാ​ലി​ന്​ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​രു​ന്നു. ഈ ​തീ​യ​തി​ക്ക്​ ഒ​രാ​ഴ്​​ച മു​മ്പ്​ അ​താ​യ​ത്​ ഈ ​മാ​സം​ 27ന്​ ​ആ​പ്​ ഉ​പ​യോ​ഗി​ക്കാ​ൻ ല​ഭ്യ​മാ​കും. ഗൂ​ഗ്​​ൾ പ്ലേ, ​ആ​പ്പി​ൾ സ്​​റ്റോ​ർ എ​ന്നി​വ​യി​ൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​ത്​ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ ഇ​ൻ​സ്​​റ്റാ​ൾ ചെ​യ്​​ത്​ ഉ​പ​യോ​ഗി​ക്കാം. ആ​ൻ​ഡ്രോ​യ്​​ഡ്, ഐ.​ഒ.​എ​സ്​ ബേ​സ്​​ഡ്​ മൊ​ബൈ​ൽ ഫോ​ണു​ക​ൾ​ക്ക്​ അ​നു​യോ​ജ്യ​മാ​ണ്​ ആ​പ്. മ​ക്ക, മ​ദീ​ന സ​ന്ദ​ർ​ശ​ന​വും ഉം​റ​യും ആ​രോ​ഗ്യ മു​ൻ​ക​രു​ത​ൽ ച​ട്ട​ങ്ങ​ൾ പാ​ലി​ച്ചും സ​മ​യ​ബ​ന്ധി​ത​വും വ്യ​വ​സ്ഥാ​പി​ത​വു​മാ​യി ന​ട​ത്തു​ന്ന​തി​ന്​ യാ​ത്ര ആ​സൂ​ത്ര​ണം ചെ​യ്യാ​നും സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്താ​നും ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ മു​ൻ​കൂ​ട്ടി ബു​ക്ക്​ ചെ​യ്യാ​നും ഈ ​ആ​പ്​ തീ​ർ​ഥാ​ട​ക​രെ സ​ഹാ​യി​ക്കും.

കോ​വി​ഡ്​ മു​ക്ത​നാ​ണെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്​ 'ത​വ​ക്ക​ൽ​നാ' ആ​പ്ലി​ക്കേ​ഷ​നു​മാ​യി ബ​ന്ധി​പ്പി​ക്കും. ഇ​തി​ലൂ​ടെ ല​ഭ്യ​മാ​യ തീ​യ​തി​ക​ൾ​ക്ക​നു​സ​രി​ച്ച്​ തീ​ർ​ഥാ​ട​ക​ന്​ ഉ​ചി​ത​മാ​യ സ​മ​യ​വും മ​റ്റു​ സേ​വ​ന​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​ക്കാ​നാ​കു​മെ​ന്നും ഹ​ജ്ജ്​ മ​ന്ത്രി പ​റ​ഞ്ഞു. ആ​രോ​ഗ്യ മു​ൻ​ക​രു​ത​ൽ പാ​ലി​ച്ച്​ ഉം​റ​യും മ​ദീ​ന സ​ന്ദ​ർ​ശ​ന​വും ഘ​ട്ടം​ഘ​ട്ട​മാ​യി പു​ന​രാ​രം​ഭി​ക്കാ​നെ​ടു​ത്ത തീ​രു​മാ​ന​ത്തി​ന്​ സ​ൽ​മാ​ൻ രാ​ജാ​വി​നും കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നും ഹ​ജ്ജ്​ ഉം​റ മ​ന്ത്രി ന​ന്ദി അ​റി​യി​ച്ചു. ഇ​രു​ഹ​റ​മു​ക​ളി​ലേ​ക്കും​ വ​രു​ന്ന​വ​ർ മാ​സ്​​ക്​ ധ​രി​ക്കു​ക, സ​മൂ​ഹ അ​ക​ലം പാ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​രോ​ഗ്യ മു​ൻ​ക​രു​ത​ലു​ക​ളും നി​ശ്ച​യി​ട്ടു​ള്ള സ​മ​യ​ങ്ങ​ളും ട്രാ​ക്കു​ക​ളും പാ​ലി​ക്ക​ണ​മെ​ന്നും ഹ​ജ്ജ്​ മ​ന്ത്രാ​ല​യം ആ​വ​ശ്യ​​പ്പെ​ട്ടു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All