• Home
  • News
  • ഒമാനിൽ ഉന്നത തസ്​തികകളിൽ വിദേശികൾക്ക്​ കാലപരിധി ഏർപ്പെടുത്താൻ നീക്കം

ഒമാനിൽ ഉന്നത തസ്​തികകളിൽ വിദേശികൾക്ക്​ കാലപരിധി ഏർപ്പെടുത്താൻ നീക്കം

മസ്​കത്ത്​: സ്വകാര്യ മേഖലയിലെ നേതൃപരമായ തസ്​തികകളിൽ വിദേശികൾക്ക്​ കാലപരിധി ഏർപ്പെടുത്താൻ ഒമാൻ ഒരുങ്ങുന്നു. കാലാവധി കഴിയു​മ്പോൾ ഈ തസ്​തികകൾ സ്വദേശികൾക്ക്​ നൽകുന്നതിനാണ്​ പദ്ധതിയെന്ന്​ തൊഴിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ്​ നാസർ അൽ ഹുസ്​നി പറഞ്ഞു. ഉന്നത തസ്​തികകളിൽ വിദേശികൾ ദീർഘകാലം തുടരുന്നില്ലെന്ന്​ ഉറപ്പുവരുത്തുന്നതിനുള്ള നിയമനിർമാണം നടന്നുവരുകയാണെന്നും പ്രാദേശിക റേഡിയോ ചാനലിന്​ നൽകിയ അഭിമുഖത്തിൽ അണ്ടർ സെക്രട്ടറി പറഞ്ഞു. തൊഴിൽ മാർക്കറ്റ്​ ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായാണ്​ പുതിയ നിയമനിർമാണം. കൂടുതൽ സ്വദേശികൾക്ക്​ തൊഴിൽ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ്​ മന്ത്രാലയം മുൻഗണന നൽകുന്നത്​. ഇതിനായി സ്വകാര്യ മേഖലയിലെ കമ്പനികളോട്​ ചേർന്ന്​ പ്രവർത്തിക്കുമെന്നും നാസർ അൽ ഹുസ്​നി പറഞ്ഞു.

കഴിഞ്ഞ ദിവസം സ്വദേശി തൊഴിലാളികൾക്ക്​ അക്കാദമിക യോഗ്യതക്ക്​ അനുസരിച്ച്​ കുറഞ്ഞ വേതനം ഉറപ്പുവരുത്തുന്ന നിയമം തൊഴിൽ മന്ത്രാലയം എടുത്ത്​ കളഞ്ഞിരുന്നു. യോഗ്യത എന്തായാലും കുറഞ്ഞ വേതനമായി 325 റിയാൽ ഉണ്ടായിരിക്കണമെന്ന്​ മാത്രമാണ്​ പുതിയ നിയമം നിഷ്​കർഷിക്കുന്നത്​. കൂടുതൽ യൂനിവേഴ്​സിറ്റി ബിരുദധാരികൾക്ക്​ തങ്ങളുടെ തൊഴിൽ കരാറുകൾ മന്ത്രാലയത്തിൽ രജിസ്​റ്റർ ചെയ്യാൻ ഇതുവഴി സാധിക്കുമെന്നാണ്​ തൊഴിൽ മന്ത്രാലയം കരുതുന്നത്​. നേരത്തേ സർവകലാശാല ബിരുദധാരികൾക്ക്​ 600 റിയാൽ കുറഞ്ഞ വേതനം വേണമെന്നായിരുന്നു നിയമം നിഷ്​കർഷിച്ചിരുന്നത്​. അതിനാൽ 500 റിയാൽ വേതനമുള്ള ജോലി കണ്ടെത്തുന്നവർക്ക്​ മന്ത്രാലയത്തിൽ രജിസ്​റ്റർ ചെയ്യാൻ സാധിച്ചിരുന്നില്ല. ഇനി ആ ബുദ്ധിമുട്ട്​ ഉണ്ടാകില്ലെന്നും മന്ത്രാലയം വക്​താവ്​ അറിയിച്ചു.

സ്വദേശി തൊഴിലന്വേഷകരുടെ വേതന വിഷയത്തിൽ മന്ത്രാലയത്തിന്​ യാതൊരു പങ്കാളിത്തവുമുണ്ടാകില്ലെന്ന്​ കഴിഞ്ഞ ദിവസം മന്ത്രാലയം അണ്ടർ സെക്രട്ടറി പറഞ്ഞിരുന്നു. സ്​ഥാപനവും തൊഴിലന്വേഷകരുമാണ്​ ഈ വിഷയത്തിൽ ധാരണയിൽ എത്തേണ്ടതെന്നുമാണ്​ സെക്രട്ടറി പറഞ്ഞത്​. വിദ്യാഭ്യാസ യോഗ്യതക്ക്​ അനുസരിച്ച്​ കുറഞ്ഞ വേതനം എന്ന നിയമം എടുത്ത്​ കളഞ്ഞത്​ വഴി സ്വദേശികൾക്ക്​ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്​ടിക്കപ്പെടുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All