• Home
  • News
  • ഖത്തറിലെ ദരീബ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി സെപ്തംബർ 30

ഖത്തറിലെ ദരീബ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി സെപ്തംബർ 30

ദോഹ: ഖത്തറിലെ കമ്പനികള്‍ ദരീബ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ട അവസാന ദിവസം സെപ്തംബര്‍ 30. ടാക്‌സ് സംബന്ധമായ കാര്യങ്ങളുടെ സുഗമമായ നടത്തിപ്പിനു വേണ്ടി ഖത്തര്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പോര്‍ട്ടലാണ് ദരീബ. 

ചെറുത് വലുത് എന്ന് വ്യത്യാസമില്ലാതെ ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികളും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. എല്ലാ കമ്പനികളും  സെപ്തംബര്‍ 30-നുള്ളില്‍ രജിസ്റ്റര്‍ ചെയ്ത് പുതിയ ടാക്‌സ് കാര്‍ഡ് സ്വന്തമാക്കണം. 

ഈ പുതിയ ടാക്‌സ് കാര്‍ഡ് വര്‍ഷാ വര്‍ഷം പുതുക്കേണ്ട ആവശ്യമില്ല. കാരണം ഇതിന്റെ കാലാവധി അവസാനിക്കില്ല. മുമ്പ് എല്ലാ വര്‍ഷവും ടാക്‌സ് കാര്‍ഡ് പുതുക്കിയിരുന്ന ബുദ്ധിമുട്ട് പുതിയ ടാക്‌സ് കാര്‍ഡ് ലഭിക്കുന്നതോടെ ഒഴിവാക്കാം.

മുമ്പ് ടാക്‌സ് കാര്‍ഡ്‌ രജിസ്ട്രേഷനുമായി ബന്ധപ്പെട്ടുണ്ടായിരുന്ന പിഴകള്‍ സെപ്തംബര്‍ 30-നു മുമ്പ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഒഴിവായിക്കിട്ടും. ജനറല്‍ ടാക്‌സ് അതോറിറ്റിയാണ് ദരീബ പോര്‍ട്ടല്‍ പ്രഖ്യാപിച്ചത്. 

നികുതി അടയ്ക്കുന്ന എല്ലാ കമ്പനികളും ജൂലൈ ഒന്നു മുതലാണ് ദരീബ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു തുടങ്ങിയത്. പഴ ടാക്‌സ് സംവിധാനം ഉടനെ നിര്‍ത്തലാക്കാനും സാധ്യതയുണ്ട്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] എന്ന വിലാസത്തിലോ, 16565 എന്ന നമ്പറിലോ ബന്ധപ്പെടാം. വെബ്സൈറ്റ് വിലാസം www.Dhareeba.gov.qa

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All