• Home
  • News
  • ഖത്തറിലെ വാഹന പരിശോധന കേന്ദ്രങ്ങളിലെ സമയക്രമം വർധിപ്പിച്ചതായി വുകൂദ്

ഖത്തറിലെ വാഹന പരിശോധന കേന്ദ്രങ്ങളിലെ സമയക്രമം വർധിപ്പിച്ചതായി വുകൂദ്

ദോഹ: ആവശ്യക്കാരുടെ തിരക്ക് പരിഗണിച്ചു കൊണ്ട് വുകൂദ് വാഹന പരിശോധന കേന്ദ്രങ്ങളിലെ സമയക്രമം വര്‍ധിപ്പിച്ചതായി അധികൃതര്‍. ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയ സമയക്രമം പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചു.

അടുത്ത മാസം മുതല്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു മണിവരെയായി 'അല്‍ ഫഹ്‌സ്' വാഹനപരിശോധന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. സമയം അവസാനിക്കുന്നതിന് പതിനഞ്ച് മിനുട്ട് മുമ്പേ തന്നെ വൈകിട്ടോടെ പ്രവേശന കവാടം അടക്കും.

കൊവിഡ് കാലത്ത് പൂര്‍ണമായും അടഞ്ഞു കിടന്ന അല്‍ ഫഹസ് കേന്ദ്രങ്ങള്‍ കഴിഞ്ഞ മാസത്തോടെയാണ് തുറന്നു പ്രവര്‍ത്തനം ആരംഭിച്ചത്. നിലവിലെ സമയക്രമമം മൂലം വാഹനങ്ങളുടെ പരിശോധന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ലെന്ന് ജനങ്ങള്‍ സമൂഹ മാധ്യമങ്ങളിലും മറ്റും ചൂണ്ടികാട്ടിയതിന് പിന്നാലെയാണ് പുതിയ ഉത്തരവുമായി അധികൃതര്‍ മുന്നോട്ട് വന്നത്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All