• Home
  • News
  • സുസുക്കി ബൈക്കുകൾ സുരക്ഷാ പ്രശ്നങ്ങളാൽ യു.എ.ഇ വിപണയിൽ നിന്നും പിൻ‌വലിക്കുന്നതായ

സുസുക്കി ബൈക്കുകൾ സുരക്ഷാ പ്രശ്നങ്ങളാൽ യു.എ.ഇ വിപണയിൽ നിന്നും പിൻ‌വലിക്കുന്നതായി കമ്പനി അറിയിച്ചു

ദുബായ്: സുസുക്കി GSX-S750, GSX-R1000R, V-Strom 650 എന്നി മോഡൽ ബൈക്കുകൾ സുരക്ഷാ പ്രശ്നങ്ങളാൽ യു.എ.ഇ വിപണയിൽ നിന്നും പിൻ‌വലിക്കുന്നതായി കമ്പനി അറിയിച്ചു. ഇന്ധന പമ്പിലെ 'ഒ' റിങ്ങില്‍ തകരാര്‍ കണ്ടെത്തിയതോടെയാണ് തീരുമാനം. പൊതു സുരക്ഷയെ സഹായിക്കുന്നതിനായി തങ്ങളുടെ എല്ലാ ഉത്പന്നങ്ങളുടെയും പുനരവലോകനം നടത്തുമെന്നും യു.എ.ഇ സാമ്പത്തിക മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണ് ബൈക്കുകൾ തിരിച്ചു വിളിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.

നേരത്തെ ഇന്ത്യയില്‍ വിറ്റ GSX-S750, GSX-R1000R മോഡലുകൾ കമ്പനി തിരിച്ചു വിളിക്കുകയാണെന്ന് അറിയിച്ചിരുന്നു. ബൈക്കുകളില്‍‍ ഇന്ധനം ചോരുന്നതിന് 'ഒ' റിങ്ങിലെ നിര്‍മ്മാണപ്പിഴവ് കാരണമാകുന്നതിനാല്‍ നിലവിലെ ഡി ശൈലിയുള്ള 'ഒ' റിങ്ങുകള്‍ക്ക് പകരം വട്ടത്തിലുള്ള 'ഒ' റിങ്ങുകള്‍ സ്ഥാപിച്ച്‌ പ്രശ്‌നം എത്രയുംവേഗം പരിഹരിച്ചു നല്‍കാന്‍ ആവശ്യമായ നടപടികള്‍‍ സുസുക്കി സ്വീകരിക്കും.

Entertainment