• Home
  • News
  • ബഹ്​റൈനിൽനിന്നുള്ള വന്ദേഭാരത്​ സർവിസുകൾ 100 കടന്നു

ബഹ്​റൈനിൽനിന്നുള്ള വന്ദേഭാരത്​ സർവിസുകൾ 100 കടന്നു

മനാമ : കോവിഡ്​ കാരണം പ്രതിസന്ധിയിലായ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന്​ ആരംഭിച്ച വന്ദേഭാരത്​ ദൗത്യത്തിന്​ കീഴിൽ ബഹ്​റൈനിൽനിന്ന്​ ഇന്ത്യയിലേക്ക്​ ഇതുവരെ സർവിസ്​ നടത്തിയ വിമാനങ്ങളുടെ എണ്ണം 100 കടന്നു.ഞായറാഴ്​ചയാണ്​ 100ാമത്തെ വിമാനം സർവിസ്​ നടത്തിയത്​. 87 ഗൾഫ്​ എയർ വിമാനങ്ങളും ഇൗ കാലയളവിൽ സർവിസ്​ നടത്തി. ഇതുവരെ 29000ത്തിലേറെ പ്രവാസികളാണ്​ ബഹ്​റൈനിൽനിന്ന്​ ഇന്ത്യയിലെത്തിയത്​. എയർ ബബ്​ൾ കരാർ പ്രാബല്യത്തിൽവന്നശേഷം ഇതുവരെ 5000ത്തിലേറെ ​ഇന്ത്യക്കാർ ബഹ്​റൈനിലേക്ക്​ തിരിച്ചെത്തി.

മേയ്​ എട്ടിനാണ്​ ബഹ്​റൈനിൽനിന്ന്​ ആദ്യ വന്ദേഭാരത്​ വിമാനം പുറപ്പെട്ടത്​. തുടർന്ന്​ വിവിധ ഘട്ടങ്ങളിലായി​ കൂടുതൽ വിമാനങ്ങൾ സർവിസ്​ നടത്തി​. എയർ ഇന്ത്യ/എയർ ഇന്ത്യ എക്​സ്പ്രസ്​ വിമാനങ്ങൾക്ക്​ പുറമേ, വിവിധ സംഘടനകൾ ഏ​ർപ്പെടുത്തിയ ചാർ​േട്ടഡ്​ വിമാനങ്ങളും പ്രവാസികളുടെ സഹായത്തിനെത്തി.തിങ്കളാഴ്​ച തിരുവനന്തപുരത്തേക്ക്​ എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനം സർവിസ്​ നടത്തി. കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെ 179 യാത്രക്കാരാണ്​ ഇൗ വിമാനത്തിൽ ഉണ്ടായിരുന്നത്​.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All