• Home
  • News
  • ബഹ്റൈനിലേക്കു പ്രവാസികളിൽ നിന്ന് അന്യായ വിമാനക്കൂലി ഈടാക്കുന്നതായി പരാതി

ബഹ്റൈനിലേക്കു പ്രവാസികളിൽ നിന്ന് അന്യായ വിമാനക്കൂലി ഈടാക്കുന്നതായി പരാതി

മനാമ : ബഹ്റൈനിലേക്കു പ്രവാസികളിൽ നിന്ന് അന്യായ വിമാനക്കൂലി ഈടാക്കുന്നതായി പരാതി. മൂന്നും നാലും ഇരട്ടിയാണ് ഇപ്പോഴത്തെ നിരക്ക്. കോവിഡ് സാഹചര്യത്തിൽ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിൽ എങ്ങനെയും മടങ്ങി എത്താൻ തയാറെടുക്കുന്ന പ്രവാസികളെ പിഴിയുകയാണ് വിമാനക്കമ്പനികൾ. ജോലി ഉള്ളവരുടെ ശമ്പളം പോലും പലയിടത്തും വെട്ടിക്കുറച്ചപ്പോഴാണ് വിമാനക്കമ്പനികളുടെ  കൊള്ള. ഗൾഫ് എയർ വിമാനക്കൂലി 270 ദിനാർ മുതൽ 450 വരെയാണ്.അത്രയൊന്നും അറിയപ്പെടാത്ത ട്രാവൽ ഏജൻസികളിൽ മാത്രമാണ് ടിക്കറ്റ് ലഭ്യമാകുന്നതെന്നും പരാതിയുണ്ട്. 
ചോദിക്കുന്ന പണവും നൽകണം.  ടിക്കറ്റ് ബുക്ക് ചെയ്താൽ ബുക്കിങ് നമ്പരോ,രസീതോ   മറ്റ് രേഖകളോ ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്. അമിത ടിക്കറ്റ് കൂലിയും മറ്റും ഭയന്ന് പലരും ദുബായ് വഴിയാണ് പോകുന്നത്.  ദുബായിൽ ടൂറിസ്റ്റ് വീസയിൽ ഇറങ്ങി ബഹ്റൈനിലേക്ക് പോയാൽ പോലും ലാഭമാണെന്ന്      ഇങ്ങനെ പോകുന്നവർ പറയുന്നു.ഇങ്ങനെ ചുറ്റിപ്പോയാലും 36000 രൂപയ്ക്ക് ബഹ്റൈനിലെത്താം. എന്നാൽ നേരിട്ട് കോഴിക്കോട്ടു നിന്ന് പോകണമെങ്കിൽ 58000 രൂപവരെ നൽകണം. ഇന്ത്യ സർക്കാരുമായുള്ള എയർ ബബിൾ ധാരണ പ്രകാരം ഒരാഴ്ച 750 ടിക്കറ്റുകളാണ് നൽകുന്നത്. 
ഈ കരാറിൽ വിമാനക്കൂലിക്ക് പരിധി നിശ്ചയിക്കാത്തതും വിമാനക്കമ്പനികൾക്ക് അമിതനിരക്ക് ഈടാക്കാൻ സഹായകമാകുന്നതായി പ്രവാസി ലീഗൽ സെൽ ബഹ്റൈൻ കൺട്രി ഹെഡ് സുധീർ തിരുനിലത്ത് ചൂണ്ടിക്കാട്ടി. വിമാനക്കൂലി വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യമുണ്ട്.ബഹ്റൈനിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസികളെ സഹായിക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്ന് ബഹ്റൈൻ കേരളീയ സമാജം ആവശ്യപ്പെട്ടു.പ്രവാസികളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി  ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകിയതായി പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള അറിയിച്ചു.എയർ ബബിൾ പ്രകാരമുള്ള വിമാനങ്ങളിൽ പത്തു ടിക്കറ്റുകൾ മാത്രമാണ് കുറഞ്ഞ നിരക്കിൽ ലഭിക്കുന്നതെന്നും ബാക്കിയുള്ളവയ്ക്ക് അമിത നിരക്കാണ് ഈടാക്കുന്നതെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ്  പുരിക്ക് നിവേദനം നൽകിയതായി പ്രവാസി ലീഗൽ സെല്ലും അറിയിച്ചു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All