• Home
  • News
  • കോവിഡ്​ വ്യാപനം കുറയാത്ത സാഹചര്യത്തിൽ കുട്ടികളെ സ്​കൂളിലേക്ക്​ അയക്കാൻ താൽപര്യ

കോവിഡ്​ വ്യാപനം കുറയാത്ത സാഹചര്യത്തിൽ കുട്ടികളെ സ്​കൂളിലേക്ക്​ അയക്കാൻ താൽപര്യമില്ലെന്ന്​ രക്ഷിതാക്കൾ

മസ്​കത്ത്​: കോവിഡ്​ വ്യാപനം കുറയാത്ത സാഹചര്യത്തിൽ കുട്ടികളെ സ്​കൂളിലേക്ക്​ അയക്കാൻ താൽപര്യമില്ലെന്ന്​ രക്ഷിതാക്കൾ. സ്​കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട്​ രക്ഷിതാക്കളുടെ പ്രതികരണം അറിയാൻ ഇന്ത്യൻ സ്​കൂൾ ഡയറക്​ടർ ബോർഡ്​ നടത്തിയ സർവേയിൽ പ​ങ്കെടുത്ത ഭൂരിഭാഗം രക്ഷിതാക്കളുടെയും പ്രതികരണം ഇങ്ങനെയാണ്​. നിലവിലെ സാഹചര്യത്തിൽ സ്​കൂൾ തുറക്കുന്നത്​ കുട്ടികളുടെ സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയും സർവേയിൽ പ​ങ്കെടുത്തവർ പങ്കുവെച്ചു.
2500ലധികം പ്രതികരണങ്ങളാണ്​ രക്ഷിതാക്കളിൽ നിന്ന്​ ലഭിച്ചത്​. ഇതിൽ ഏതാണ്ട്​ പത്ത്​ ശതമാനത്തോളം പേരാണ്​ സ്​കൂൾ തുറക്കുന്നതിനോട്​ അനുകൂലമായി പ്രതികരിച്ചത്​. അധ്യാപകരും ജോലിയുള്ള രക്ഷിതാക്കളുമൊക്കെയാണ്​ സ്​കൂൾ തുറക്കുന്നതിനെ അനുകൂലിച്ചവർ. ചില സ്​കൂൾ മാനേജ്​മെൻറുകളും ക്ലാസുകൾ പുനരാരംഭിക്കണമെന്ന അഭിപ്രായം സ്വീകരിച്ചു.ഒമാനിൽ രോഗബാധിതരുടെ എണ്ണം ഉയർന്നുവരുന്ന നിലവിലെ സാഹചര്യത്തിൽ ഒരു കാരണവശാലും കുട്ടികളെ സ്​കൂളിൽ വിടാൻ കഴിയില്ലെന്ന്​ രക്ഷിതാവായ ഇന്ദു ബാബുരാജ്​ പറഞ്ഞു. എന്ത്​ മുൻകരുതലെടുത്താലും കുട്ടികളെ സ്​കൂളിൽ വിടുന്ന കാര്യം ആലോചിക്കാൻ പോലും കഴിയില്ല.   
രോഗികളുടെ എണ്ണം കുറയുന്നതിന്​ ഒപ്പം സ്​കൂൾ അധികൃതർ മുൻകരുതൽ നടപടികളെ കുറിച്ച്​ കൃത്യമായി ബോധവത്​കരിക്കുകയും ചെയ്​ത ശേഷം മാത്രം സ്​കൂൾ തുറന്നാൽ മതി. രക്ഷിതാക്കൾക്ക്​ മുൻകരുതൽ നടപടികളെ കുറിച്ച്​ ധാരണയുണ്ടെങ്കിൽ മാത്രമേ കുട്ടികളെ പറഞ്ഞു മനസ്സിലാക്കി നൽകാൻ സാധിക്കുകയുള്ളൂവെന്നും ഇന്ദു ബാബുരാജ്​ പറഞ്ഞു. മഹാമാരിയുടെ വ്യാപനം രൂക്ഷമായി തുടരുന്നപക്ഷം ഒാൺലൈൻ ക്ലാസുകൾ തന്നെ തുടരുന്നതാകും നല്ലതെന്ന്​ മറ്റൊരു രക്ഷിതാവായ ബിന്ദു നായരും പറഞ്ഞു. 
നവംബർ ഒന്നിന്​ സ്​കൂളുകൾ തുറക്കാനാണ്​ ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്​. നവംബറിലോ അടുത്ത വർഷം ജനുവരിയിലോ അടുത്ത വർഷം ഏപ്രിലിലോ അല്ലെങ്കിൽ വാക്​സിനേഷൻ ലഭ്യമായിട്ട്​ മാത്രം സ്​കൂൾ തുറന്നാൽ മതിയോ എന്നതായിരുന്നു സർവേയിലെ ചോദ്യം​. നവംബറിൽ സ്​കൂൾ തുറക്കുന്ന പക്ഷം ഓൺലൈൻ ക്ലാസ് തുടരൽ​ അല്ലെങ്കിൽ ഓൺലൈൻ,ഓഫ്​ലൈൻ ക്ലാസുകൾ സമ്മിശ്രമായി ഒന്നിടവിട്ട ദിവസങ്ങളിൽ അല്ലെങ്കിൽ ക്ലാസ്​റൂം വിദ്യാഭ്യാസം അല്ലെങ്കിൽ തിയറി ക്ലാസുകൾ ഓൺലൈനിലും പ്രാക്​ടിക്കൽ ക്ലാസുകൾ സ്​കൂളിലും എന്നീ ചോദ്യങ്ങൾക്കും പ്രതികരണം തേടി. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All