• Home
  • News
  • ഒമാനിൽ രാത്രിസഞ്ചാരവിലക്ക്​, ആരോഗ്യ വകുപ്പ്​ പ്രത്യേക കമ്മിറ്റി രൂപവത്​കരിച്ചു

ഒമാനിൽ രാത്രിസഞ്ചാരവിലക്ക്​, ആരോഗ്യ വകുപ്പ്​ പ്രത്യേക കമ്മിറ്റി രൂപവത്​കരിച്ചു

മസ്​കത്ത്​ : ഒമാനിലെ ഗവർണറേറ്റുകളിലെ രാത്രി പൂർണ/ഭാഗിക സഞ്ചാരവിലക്ക്​ സംബന്ധിച്ച പഠനത്തിന്​ ആരോഗ്യ വകുപ്പ്​ പ്രത്യേക കമ്മിറ്റിക്ക്​ രൂപം നൽകി. ആരോഗ്യവകുപ്പ്​ മന്ത്രി ഡോ. അഹമ്മദ്​ അൽ സഇൗദി ഇതുസംബന്ധിച്ച ഉത്തരവ്​ പുറപ്പെടുവിച്ചു. ഉയരുന്ന കോവിഡ്​ വ്യാപനത്തി​െൻറ പശ്ചാത്തലത്തിലാണ്​ തീരുമാനം.

രോഗപ്പകർച്ച സംബന്ധിച്ച സൂചകങ്ങൾ നിരീക്ഷിക്കുകയും വിലയിരുത്തുകയുമാണ്​ കമ്മിറ്റിയുടെ ദൗത്യം. ഡിസീസസ്​ സർവൈലൻസ്​ ആൻഡ്​ കൺട്രോൾ വിഭാഗം മേധാവി ഡോ. സൈഫ്​ അൽ അബ്രിയുടെ നേതൃത്വത്തിലാണ്​ കമ്മിറ്റി പ്രവർത്തിക്കുക. കമ്മിറ്റിയുടെ റിപ്പോർട്ടി​െൻറ അടിസ്​ഥാനത്തിലാണ്​ സുപ്രീം കമ്മിറ്റി ഇൗ വിഷയത്തിൽ തീരുമാനമെടുക്കുക.നിലവിൽ ഇൗ മാസം 24 വരെയാണ്​ രാത്രിസഞ്ചാരവിലക്ക്​ നിലവിലുള്ളത്​.രോഗവ്യാപനത്തിൽ കുറവ്​ ദൃശ്യമാകുന്ന പക്ഷം രാത്രി സഞ്ചാരവിലക്ക്​ നീട്ടാനിടയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All