• Home
  • News
  • ബർദുബൈയിലെ നവീകരിച്ച അൽഗുബൈബ ബസ് സ്​റ്റേഷൻ യാത്രക്കാർക്കായി തുറന്നു

ബർദുബൈയിലെ നവീകരിച്ച അൽഗുബൈബ ബസ് സ്​റ്റേഷൻ യാത്രക്കാർക്കായി തുറന്നു

ദുബൈ: ബർദുബൈയിലെ നവീകരിച്ച അൽഗുബൈബ ബസ് സ്​റ്റേഷൻ യാത്രക്കാർക്കായി തുറന്നു. ദുബൈ നഗരത്തിൽ ഏറ്റവും കൂടുതൽ യാത്രക്കാർ എത്തുന്ന ബസ് സ്​റ്റേഷനാണ് നവീകരിച്ച് തുറന്നത്. ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടിവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന്റെ നേതൃത്വത്തിലാണ് പുതിയ ബസ് സ്​റ്റേഷൻ സമർപ്പിച്ചത്. ആറു ബ്ലോക്കുകളായാണ് സ്​റ്റേഷൻ നവീകരിച്ചിരിക്കുന്നത്. യാത്രക്കാർക്ക് ബസ് കാത്തിരിക്കാനും വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും ഇവിടെ സൗകര്യമുണ്ടാകും.
2452 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സ്​റ്റേഷൻ സമുച്ചയത്തിൽ ഓഫിസുകൾ, കടകൾ, റസ്​റ്റാറൻറുകൾ എന്നിവ പ്രവർത്തിക്കും. 50 ബസുകളും 48 മറ്റു വാഹനങ്ങളും ഒരേസമയം നിർത്തിയിടാം. 34 ടാക്സികളും ഇവിടെ പാർക്ക് ചെയ്യാം. 60 സൈക്കിൾ ഡോക്കിങ് സംവിധാനങ്ങളും പുതിയ സ്​റ്റേഷനിലുണ്ട്. ഇ–സ്കൂട്ടറുകളുടെ പരീക്ഷണ സർവിസിനും തുടക്കമായി. നഗരത്തിലെ അഞ്ച് കേന്ദ്രങ്ങളിലാണ് ഇ-സ്കൂട്ടർ ലഭ്യമാക്കുക. എക്സ്പോ 2020 ന്റെ ഭാഗമായി നഗരത്തിൽ 17 ബസ് കേന്ദ്രങ്ങളാണ് നവീകരിക്കുന്നത്. അതിൽ ഏറ്റവും പ്രധാനമാണ് ഗുബൈബയിലേത്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All