• Home
  • News
  • അമേരിക്കയിൽ ഇടക്കാല തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ്‌ അവസാനിച്ചു

അമേരിക്കയിൽ ഇടക്കാല തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ്‌ അവസാനിച്ചു

വാഷിങ്ടണ്‍: അമേരിക്കയിൽ ഇടക്കാല തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ്‌ അവസാനിച്ചു. ആദ്യ ഫല സൂചനകൾ പുറത്തുവരുമ്പോൾ ഡെമോക്രാറ്റുകൾക്കാണ്‌ മുൻതൂക്കം. രണ്ട് വര്‍ഷം കഴിഞ്ഞ്‌ നടക്കാനിരിക്കുന്ന പ്രസിഡന്റ‌് തെരഞ്ഞെടുപ്പിന്റെ സൂചനയാകും ഇടക്കാല തെരഞ്ഞെടുപ്പെന്നാണ്‌ വിലയിരുത്തൽ.435 അംഗ ജനപ്രതിനിധിസഭയിൽ ഭൂ​രി​പ​ക്ഷ​ത്തി​ന്​ 218 സീ​റ്റു​ക​ളാ​ണ്​ വേ​ണ്ട​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക്​ 241ഉം ​ഡെ​മോ​ക്രാ​റ്റി​ക്​ പാ​ർ​ട്ടി​ക്ക്​ 194ഉം ​അം​ഗ​ങ്ങ​ളെ​യാ​ണ്​ ല​ഭി​ച്ച​ത്. വോട്ടെണ്ണൽ പുരോഗമിക്കവെ നിലവിൽ 196 സീറ്റ് ഡെമോക്രാറ്റുകൾക്കും 182 സീറ്റുകൾ റിപ്പബ്ലിക്കൻ പാർട്ടിക്കുമാണുള്ളത്. മറ്റ് സീറ്റുകളിലെ ലീഡ് നിലയുടെ അടിസ്ഥാനത്തിലാണ് ജനപ്രതിനിധി സഭ ഡെമോക്രാറ്റ്സ് കൈയാളുമെന്ന് വിലയിരുത്തപ്പെടുന്നത്.

എട്ട് വർഷത്തിനു ശേഷമാണ് ഡെമോക്രാറ്റുകൾക്ക് ജനപ്രതിനിധിസഭയിൽ നിയന്ത്രണം നേടിയെടുക്കാനായത്. നേരത്തെ, ഒബാമയുടെ ഭരണകാലത്താണ് ഡെമോക്രാറ്റുകൾക്ക് ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടത്. ഒബാമ കെയർ അടക്കമുള്ള പദ്ധതികൾ ഒബാമ വിചാരിച്ച തരത്തിൽ ഫലപ്രാപ്തിയിലെത്തിക്കാനാകാതെ പോയതിന് ജനപ്രതിനിധി സഭയിലെ ഭൂരിപക്ഷം നഷ്ടപ്പെട്ടതായിരുന്നു ഒരു പ്രധാന കാരണം.ഇന്ത്യാനയിൽ വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസിന്‍റെ സഹോദരൻ ഗ്രെഗ് പെൻസ് ജനപ്രതിനിധി സഭയിലേക്ക് വിജയച്ചു. ആദ്യ ഘട്ട കണക്കുകൾ പ്രകാരം വോട്ടു ചെയ്ത 55% പേരും ട്രംപിനെതിരെ വോട്ടു രേഖപ്പെടുത്തിയെന്നാണ് സിഎൻഎൻ എക്സിറ്റ് പോൾ വ്യക്തമാക്കുന്നത്. 44 % ആളുകൾ ട്രംപിനെ പിന്തുണച്ചുവെന്നും എക്സിറ്റ്പോൾ വ്യക്തമാക്കിയിരുന്നു.

ട്രംപ് പ്രസിഡന്‍റായശേഷം നടക്കുന്ന ആദ്യത്തെ പ്രധാന തെരഞ്ഞെടുപ്പാണിത്. 435 അംഗ ജനപ്രതിനിധിസഭയിലെ എല്ലാ സീറ്റുകളിലേക്കും 100 അംഗ സെനറ്റിലെ 35 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. 36 സംസ്ഥാനങ്ങളിൽ ഗവർണർ സ്ഥാനത്തേക്കും വോട്ടെടുപ്പ് നടന്നു.

Recent Updates