• Home
  • News
  • പ്രതിരോധത്തിൽ അലംഭാവമുണ്ടായാൽ കോവിഡ്​ തിരിച്ചുവരും ആരോഗ്യമന്ത്രി

പ്രതിരോധത്തിൽ അലംഭാവമുണ്ടായാൽ കോവിഡ്​ തിരിച്ചുവരും ആരോഗ്യമന്ത്രി

ജിദ്ദ: പ്രതിരോധത്തിൽ അലംഭാവമുണ്ടായാൽ വരും ആഴ്​ചകളിൽ കോവിഡ്​ ശക്തമായി തിരിച്ചുവരുമെന്ന്​ സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ്​ അൽറബീഅ മുന്നറിയിപ്പ്​ നൽകി. രോഗത്തെ പ്രതിരോധിക്കാൻ ആവശ്യമായ ആരോഗ്യ മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ അലംഭാവം കാണിച്ചാൽ കോവിഡ് വ്യാപനം വർധിക്കുമെന്ന്​ അദ്ദേഹം വിശദമാക്കി.'അൽഅഖ്​ബാരിയ' ചാനലിൽ കോവിഡ്​ സ്ഥിതിഗതികൾ സംബന്ധിച്ച്​ സംസാരിക്കുകയായിരുന്നു മന്ത്രി.ആരോഗ്യ മുൻകരുതൽ പാലിക്കുന്നതിൽ നാം കാണിച്ച പ്രതിബദ്ധതയുടെ ഫലമാണ് ​ഇപ്പോൾ കൊയ്യുന്നത്​. വാക്​സിൻ പൂർണമായും സുരക്ഷിതവും ഫലപ്രദവുമാകുമ്പോൾഅതു രാജ്യത്ത്​ ലഭ്യമാക്കാൻ ഭരണകൂടത്തിന്​ അതിയായ ആഗ്രഹമുണ്ട്​. ആർക്കെങ്കി​ലും കോവിഡ്​ ലക്ഷണമുണ്ടായാൽ ഉടൻ തൊട്ടടുത്ത തത്​മൻ ക്ലിനിക്കുകളിൽ ചികിത്സ തേടണം.നാമൊരു ബോട്ടിലാണ് സഞ്ചരിക്കുന്നത്​. ചിലരുടെ വീഴ്​ച എല്ലാവരെയും ബാധിക്കും. ലോകത്തിലെ നിരവധി രാജ്യങ്ങൾ കോവിഡിന്റെ രണ്ടാമത്തേതും ശക്തവുമായ തരംഗത്തിന്​ സാക്ഷ്യംവഹിക്കുന്നുണ്ട്​. കാരണം, സാമൂഹിക അകലം പാലിക്കുന്നതിലും മാസ്​ക്​ ധരിക്കുന്നതിലുമുള്ള അലംഭാവമാണ്​. കോവിഡ്​​ കേസുകളുടെ എണ്ണത്തിലും പൊതുവെ തീവ്രപരിചരണ കേസുകളിലം ഗണ്യമായ കുറവാണ് രാജ്യത്ത്​ കണ്ടുകൊണ്ടിരിക്കുന്നത്​. ജനങ്ങളുടെ ആരോഗ്യത്തിന്​ ഗവൺമെൻറ്​ മുന്തിയ പരിഗണനയാണ്​ നൽകിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All