• Home
  • News
  • ആഗസ്​റ്റ്​ ഒന്നുമുതൽ കുവൈത്തിൽനിന്ന്​ പോയത്​ രണ്ടുലക്ഷം പേർ

ആഗസ്​റ്റ്​ ഒന്നുമുതൽ കുവൈത്തിൽനിന്ന്​ പോയത്​ രണ്ടുലക്ഷം പേർ

കുവൈത്ത്​ സിറ്റി: കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളം വഴി​ ആഗസ്​റ്റ്​ ഒന്നുമുതൽ രാജ്യത്തിന്​ പുറത്തുപോയത്​ രണ്ടുലക്ഷത്തിലേറെ പേർ. ഞായറാഴ്​ച വരെ 1,97,000 പേർ കുവൈത്ത്​ വിട്ടു. ഇക്കാലയളവിൽ 1,35,000 പേർ കുവൈത്തിലേക്കു​ വരുകയും ചെയ്​തു. 1965 വിമാനങ്ങളാണ്​ 80 ദിവസത്തിനിടെ കുവൈത്തിലേക്ക്​ വന്നത്​.ഇസ്​തംബൂൾ, ദുബൈ, ദോഹ എന്നിവിടങ്ങളിലേക്കാണ്​ ഭൂരിഭാഗം വിമാനങ്ങളും പോയത്​. കോവിഡ്​ പ്രതിരോധ ഭാഗമായി നിർത്തിവെച്ചതിനുശേഷം ആഗസ്​റ്റ്​ ഒന്നുമുതലാണ്​ കമേഴ്​സ്യൽ വിമാന സർവിസ്​ പുനരാരംഭിച്ചത്​. 30 ശതമാനം ശേഷിയിലാണ്​ കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളം കർശന നിയന്ത്രണങ്ങളോടെ ഇപ്പോൾ പ്രവർത്തിക്കുന്നത്​.
ഇന്ത്യ, ഈജിപ്​ത്​, ഫിലിപ്പീൻസ്​, ശ്രീലങ്ക ഉൾപ്പെടെ 34 രാജ്യങ്ങളിൽനിന്ന്​ കുവൈത്തിലേക്ക്​ നേരിട്ട്​ വരുന്നതിന്​ വിലക്ക്​ നിലവിലുള്ളതിനാലാണ്​ യാത്രക്കാരുടെ എണ്ണം കുറഞ്ഞത്​.കുവൈത്തിലെ ഏറ്റവും വലിയ വിദേശി സമൂഹമായ രാജ്യങ്ങൾ വിലക്കുള്ള പട്ടികയിൽ വരുന്നു. യു.എ.ഇ, ഖത്തർ, തുർക്കി, എത്യോപ്യ ഉൾ​പ്പെടെ വിലക്കില്ലാത്ത രാജ്യങ്ങളിൽ രണ്ടാഴ്​ച താമസിച്ച്​ ഇവി​ടങ്ങളിൽനിന്ന്​ പ്രവാസികൾ കുവൈത്തിലേക്ക്​ വരുന്നുണ്ട്​.കുവൈത്തിലേക്ക് വരുന്ന യാത്രക്കാർക്ക്​ പി.സി.ആർ സർട്ടിഫിക്കറ്റ്​ നിർബന്ധമാണ്​. ഇവിടെയെത്തിയാൽ രണ്ടാഴ്​ച നിർബന്ധിത വീട്ടുനിരീക്ഷണത്തിൽ കഴിയണം. കുവൈത്തിൽനിന്ന്​ പുറത്തേക്കും രാജ്യത്തിനകത്തേക്കുമുള്ള യാത്രക്കാർ www.kuwaitmosafer.com എന്ന ലിങ്കിൽ രജിസ്​റ്റർ ചെയ്യൽ നിർബന്ധമാണ്​. വിമാന ടിക്കറ്റ്​ ഓൺലൈനായി ബുക്ക്​ ചെയ്​ത്​ മൊബൈലിൽ ഡിജിറ്റലായി സൂക്ഷിക്കണം. പേപ്പർ ടിക്കറ്റുകൾ അനുവദിക്കില്ല​.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All