• Home
  • News
  • കുവൈത്തിൽ കെട്ടിടങ്ങളുടെ ബാൽക്കണിയിൽ വസ്ത്രങ്ങൾ തൂക്കി ഇടുന്നതിന് നിരോധനം

കുവൈത്തിൽ കെട്ടിടങ്ങളുടെ ബാൽക്കണിയിൽ വസ്ത്രങ്ങൾ തൂക്കി ഇടുന്നതിന് നിരോധനം

കുവൈത്ത് സിറ്റി :കെട്ടിടങ്ങളുടെ മുൻഭാഗങ്ങളിൽ വസ്ത്രങ്ങൾ തൂക്കിയിടുന്ന പ്രവണത അവസാനിപ്പിക്കുന്നതിനായി ക്യാപിറ്റൽ ഗവർണറേറ്റ് കർശനമായ പ്രചാരണം ആരംഭിച്ചതായി ഗവർണർ ഷെയ്ഖ് തലാൽ അൽ ഖാലിദ് സ്ഥിരീകരിച്ചു, ഷാർക്ക്, അൽ മിർകാബ്, ബ്ലെയ്ദ് അൽ- ഖാർ തുടങ്ങിയ സ്ഥലങ്ങളിൽ ഇതിന്റെ ഭാഗമായി കർശന പരിശോധന ആരംഭിച്ചു .നിയമ ലംഘനം നടത്തിയ 16 ഓളം കെട്ടിട ഉടമകൾക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകി .കുവൈത്ത് മുനിസിപ്പൽ മന്ത്രാലയത്തിന്റെ നിയമം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നടപടികൾ ഉണ്ടാകും പൊതു ക്ലീനിംഗ്, റോഡ് വർക്ക് വകുപ്പുമായി സഹകരിച്ചും ഏകോപിപ്പിച്ചുമാണ് ക്യാമ്പയിൻ നടത്തുക . പ്രത്യേകിച്ച് ബാച്ചിലർ പാർപ്പിട മേഖലകളിലും വാണിജ്യ മേഖലകളിലെ അപ്പാർട്ടുമെന്റുകളിലും കാമ്പെയ്ൻ തുടരും. 2008 ലെ 190-ാം നമ്പർ മുനിസിപ്പൽ അഫയേഴ്സ് തീരുമാനത്തിന്റെ ഭാഗമായി ” പൊതു സ്ഥലങ്ങളിൽ പരവതാനികളും ഫർണിച്ചറുകളും വൃത്തിയാക്കുന്നത് നിരോധിച്ചിട്ടുണ്ട് കൂടാതെ പൊതു സ്ഥലങ്ങളിൽ സ്റ്റാൻഡുകളിലും ഓപ്പണിംഗുകളിലും വസ്ത്രങ്ങൾ അല്ലെങ്കിൽ മറ്റേതെങ്കിലും വസ്തുക്കൾ വയ്ക്കുകയോ തൂക്കുകയോ ചെയ്യുന്നതും വിലക്കിയിട്ടുണ്ട് ബന്ധപ്പെട്ട അധികാരികളുടെ സഹകരണത്തോടെ നിയമം കർശനമാക്കാനാണ് ഗവര്ണറേറ്റ് ഒരുങ്ങുന്നതെന്ന് അൽ-ഖാലിദ് ചൂണ്ടിക്കാട്ടി. സ്വദേശികളും വിദേശികളും നിയമം കർശനമായി പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു    

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All