• Home
  • News
  • ദീപാവലി ആഘോഷങ്ങൾക്ക് മധുരംപകർന്ന് എമിറേറ്റ്‌സിന്റെ മിഠായി ട്രക്ക്

ദീപാവലി ആഘോഷങ്ങൾക്ക് മധുരംപകർന്ന് എമിറേറ്റ്‌സിന്റെ മിഠായി ട്രക്ക്

ദുബായ്: ദീപാവലി ആഘോഷങ്ങൾക്ക് മധുരംപകർന്ന് എമിറേറ്റ്‌സിന്റെ മിഠായി ട്രക്ക്. മധുരപലഹാരങ്ങൾ നിറച്ച ട്രക്കിലെത്തിയ എമിറേറ്റ്‌സ് ജീവനക്കാർ പരമ്പരാഗത വേഷമണിഞ്ഞ ഇന്ത്യൻ നർത്തകർക്കൊപ്പം നൃത്തംചവിട്ടുകയും ചെയ്തു.ദുബായ് ബോളിവുഡ് പാർക്‌സിലും, സിറ്റി വാക്കിലുമാണ് ദീപാവലി ആഘോഷങ്ങളുടെ തിളക്കം കൂട്ടാൻ എമിറേറ്റ്‌സ് മിഠായി ട്രക്ക് എത്തിയത്. ട്രക്കിനരകിലെത്തിയ കുട്ടികൾക്കും കുടുംബങ്ങൾക്കും ജീവനക്കാർ മധുരം നൽകി, ദീപാവലി ആശംസകൾ നേർന്നു. ദീപാവലി പ്രമാണിച്ച് ഇന്ത്യയിലേക്കുള്ള സർവീസുകളിൽ പ്രത്യേക ദീപാവലി വിഭവങ്ങൾ വിളമ്പുമെന്ന് എമിറേറ്റ്‌സ് നേരത്തേ അറിയിച്ചിരുന്നു.

Related News

Recent Updates