• Home
  • News
  • നിങ്ങളുടെ ഫോണിൽ വരുന്ന ഈ സന്ദേശങ്ങൾ സൂക്ഷിക്കുക, മുന്നറിയിപ്പുമായി പൊലീസ്

നിങ്ങളുടെ ഫോണിൽ വരുന്ന ഈ സന്ദേശങ്ങൾ സൂക്ഷിക്കുക, മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: അക്കൗണ്ടില്‍ 3500 രൂപ വന്നതായി സന്ദേശം ലഭിച്ചാല്‍ വിശ്വസിക്കരുതെന്നും തട്ടിപ്പാണെന്നും മുന്നറിയിപ്പുമായി പൊലീസ്. നിങ്ങളുടെ അക്കൗണ്ടിലേക്ക് 3500 രൂപ എത്തിയിട്ടുണ്ടെന്നും വിശദ വിവരങ്ങളറിയാന്‍ താഴെകാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്നുമാണ് സന്ദേശത്തില്‍ പറയുന്നത്. 

ചിലര്‍ക്ക് ഉയര്‍ന്ന തുക രേഖപ്പെടുത്തിയ സന്ദേശവും വരുന്നുണ്ട്. രാജസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തട്ടിപ്പു സംഘങ്ങളാണ് ഇതിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

എസ്.എം.എസ് തട്ടിപ്പാണെന്നും ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്നും പൊലീസ് നിര്‍ദ്ദേശിച്ചു. നിരവധി പേര്‍ക്കാണ് ദിവസവും സന്ദേശമെത്തുന്നത്. അറിയാത്ത കേന്ദ്രങ്ങളില്‍ നിന്നെത്തുന്ന ക്യൂ.ആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യരുതെന്നും പോലീസ് നിര്‍ദ്ദേശിച്ചു. അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടാന്‍ ഇതു കാരണമാകുമെന്നും പൊലീസ് പറഞ്ഞു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All