• Home
  • News
  • തൊഴിലാളികള്‍ക്കിടയില്‍ ബന്ധം ഊഷ്മളമാക്കുന്നതിന് സൗകര്യമൊരുക്കാന്‍ ആപ്ലിക്കേഷന്‍

തൊഴിലാളികള്‍ക്കിടയില്‍ ബന്ധം ഊഷ്മളമാക്കുന്നതിന് സൗകര്യമൊരുക്കാന്‍ ആപ്ലിക്കേഷന്‍

ദോഹ: ഖത്തറില്‍ തൊഴിലാളികള്‍ക്ക് സംയുക്ത തൊഴില്‍ സമിതികള്‍ രൂപവത്കരിക്കുന്നതിന് സൗകര്യമൊരുക്കാന്‍ സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ ഉടന്‍ ആരംഭിക്കുമെന്ന് ഭരണ നിര്‍വഹണ വികസന തൊഴില്‍ സാമൂഹിക മന്ത്രാലയം. നിര്‍മാണം അവസാന ഘട്ടത്തിലാണെന്നും അധികൃതര്‍ അറിയിച്ചു.30-ല്‍ കൂടുതല്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രാജ്യത്തെ എല്ലാ കമ്പനികള്‍ക്കും സംയുക്ത തൊഴില്‍ സമിതി രൂപവത്കരിക്കണമെന്നാണ് അധികൃതരുടെ നിര്‍ദേശം. കൂടുതല്‍ സൗകര്യപ്പെടുത്തിയ ആപ്ലിക്കേഷനാണ് തയാറാകുന്നതെന്നാണ് വിവരം.തൊഴിലാളികള്‍ക്കിടയില്‍ ബന്ധം ഊഷ്മളമാക്കാനും കമ്പനികള്‍ക്കിടയില്‍ സംഘാടകക്ഷമത വര്‍ധിപ്പിക്കാനും സഹകരണത്തിന്റെ പുതിയ അന്തരീക്ഷം ശക്തിപ്പെടുത്താനും സംയുക്ത തൊഴില്‍ സമിതികള്‍ വഹിക്കുന്ന പങ്ക് ഏറെ വലുതാണ്. ഈയൊരു ഇടപെടല്‍ ശക്തിപ്പെടുത്താനാണ് ഇപ്പോള്‍ ആപ്പ്‌ളിക്കേഷന്‍ രംഗത്തിറക്കാനുള്ള ശ്രമങ്ങള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All