• Home
  • News
  • അപൂർവം ചിലരിൽ കേൾവി നഷ്ടപ്പെടാൻ കോവിഡ്19 കാരണമാകുമെന്ന് പഠനം

അപൂർവം ചിലരിൽ കേൾവി നഷ്ടപ്പെടാൻ കോവിഡ്19 കാരണമാകുമെന്ന് പഠനം

അപൂർവം ചിലരിൽ കേൾവി നഷ്ടപ്പെടാൻ കോവിഡ് - 19 കാരണമാകുമെന്ന് ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം. കോവിഡിന്റെ ഈ പാർശ്വഫലത്തെക്കുറിച്ച് ജനങ്ങൾക്ക് അവബോധം ഉണ്ടായിരിക്കണമെന്ന് യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ ഗവേഷകരുൾപ്പെട്ട പഠനസംഘം പറയുന്നു.കോവിഡ് പോസിറ്റീവായ യു കെ യിലെ ഒരു 45 കാരന് ഒരു ചെവിയുടെ കേൾവി ശക്തി നഷ്ടപ്പെട്ടതായി പഠനം പറയുന്നു. ആസ്മാ രോഗി കൂടിയായ ഇയാളെ കോവിഡ്  ബാധിച്ച് 10 ദിവസത്തിനുശേഷം ശ്വാസതടസത്തെത്തുടർന്ന് അതിതീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മുപ്പതു ദിവസം വെന്റിലേറ്ററിൽ കഴിയേണ്ടി വന്ന ഇദ്ദേഹത്തിന് മറ്റ് സങ്കീർണതകളും ഉണ്ടായി.റെംഡെസിവിർ, ഇൻട്രാവീനസ് സ്റ്റിറോറോയ്‌ഡുകൾ, ബ്ലഡ് ട്രാൻസ്ഫ്യൂഷൻ തുടങ്ങിയ ചികിത്സകൾക്കു ശേഷം രോഗിയുടെ നില മെച്ചപ്പെട്ടു. എന്നാൽ ഇടതു ചെവിയുടെ കേൾവിശക്തി പെട്ടെന്ന് നഷ്ടപ്പെട്ടു. 
ആസ്മ ഉണ്ടെന്നതൊഴിച്ചാൽ മറ്റ് ആരോഗ്യപ്രശ്നങ്ങളോ കേൾവിക്ക് പ്രശ്നങ്ങളോ ഒന്നും ഇദ്ദേഹത്തിനില്ലായിരുന്നു. ചെവി പരിശോധിച്ചതിൽ നിന്നു തടസ്സങ്ങളോ ഇൻഫ്ളമേഷനോ ഒന്നും ഇല്ലായിരുന്നു.സ്റ്റിറോയ്‌ഡ്‌ ഗുളികകളും ഇൻജക്‌ഷനുകളും നൽകിയശേഷം ഇദ്ദേഹത്തിന് കേൾവിശക്തി ഭാഗികമായി തിരിച്ചുകിട്ടി എന്ന് പഠനം പറയുന്നു.റൂമറ്റോയ്‌ഡ്‌ ആർത്രൈറ്റിസ്, ഫ്ലൂ, എച്ച് ഐ വി തുടങ്ങിയ മറ്റ് രോഗങ്ങൾ ഒന്നും ഇല്ല എന്ന് പരിശോധിച്ച് ഉറപ്പു വരുത്തി. കേൾവി ശക്തി നഷ്ടപ്പെട്ടത് കോവിഡ് 19 മൂലം തന്നെയാണെന്ന് ഉറപ്പിച്ചു. കൊറോണ വൈറസിന്റെ തുടക്കത്തിൽതന്നെ ഇതുപോലുള്ള കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.SARS COV 2 വൈറസ്, ശ്വസകോശത്തിലെ പ്രത്യേക കോശ ആവരണവുമായി ചേരുന്നു. ഇതുപോലെ മധ്യത്തിലെ (middle ear)കോശങ്ങളെയും  വൈറസ് ബാധിക്കാം  എന്ന് ഗവേഷകർ പറയുന്നു.
വൈറസ്, ഇൻഫ്ളമേറ്ററി റസ്‌പോൺസിനു കാരണമാകുന്നു. ചില രാസവസ്‌തുക്കളുടെ  കൂടുന്നതാകാം കേൾവി നഷ്ടത്തിനു കാരണമെന്നും ഗവേഷകർ കൂട്ടിച്ചേർത്തു.രോഗികളുടെ കേൾവി ശക്തി നഷ്ടത്തെക്കുറിച്ച് ഡോക്ടർമാർ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും അടിയന്തിരമായി വേണ്ട ചികിത്സ നൽകണമെന്നും ഈ  മേഖലയിൽ കൂടുതൽ പഠനങ്ങൾ അനിവാര്യമാണെന്നും ഗവേഷകർ പറയുന്നു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All