• Home
  • News
  • യുഎഇയിൽ ഇന്ന് 1,077 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 4 മരണങ്ങൾ

യുഎഇയിൽ ഇന്ന് 1,077 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 4 മരണങ്ങൾ

യുഎഇയിൽ ഇന്ന് 1,077 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 1,502 പേർക്ക് രോഗമുക്തിയും 4 മരണങ്ങളും രേഖപ്പെടുത്തി.

ഇന്നത്തെ പുതിയ 1,077 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 117,594 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 1,502 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്. ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 110,313 ആയി.

യുഎഇയിൽ നിലവിൽ 6,811 ആക്റ്റീവ് കോവിഡ് കേസുകൾ ആണുള്ളത്. ഇന്ന് സ്ഥിരീകരിച്ച 4 മരണങ്ങൾ ഉൾപ്പെടെ കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 470 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 112,196 പുതിയ പരിശോധനകളിലൂടെയാണ് പുതിയ കോവിഡ് രോഗികളെ കണ്ടെത്തിയത്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All