• Home
  • News
  • സൗദിയിലെ ഇൻഡസ്ട്രിയൽ സിറ്റിയിൽ വൻ തീപ്പിടുത്തം; നിരവധി തൊഴിലാളികൾക്ക് ഗുരുതര പരി

സൗദിയിലെ ഇൻഡസ്ട്രിയൽ സിറ്റിയിൽ വൻ തീപ്പിടുത്തം; നിരവധി തൊഴിലാളികൾക്ക് ഗുരുതര പരിക്ക്

റിയാദ്: സൗദിയിലെ സെക്കന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ വന്‍ തീപിടുത്തം. തീപിടുത്തത്തില്‍ ഒരു ഫാക്ടറിക്ക് ഭാഗികമായി നാശ നഷ്ടം സംഭവിക്കുകയും തൊഴിലാളികളായ 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സൗദി സിവില്‍ ഡിഫന്‍സിന്റെ മേല്‍നോട്ടത്തില്‍ അഗ്‌നിശമന സേന മണിക്കൂറുകള്‍ നീണ്ട തീവ്ര പരിശ്രമത്തിലൂടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

തീപ്പിടിത്തത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റതായി റെഡ് ക്രസന്റ് അതോറിറ്റി റിയാദ് മേഖല വക്താവ് യാസിര്‍ അല്‍ജലാജില്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചെ 12.16 നാണ് തീപിടിത്തമുണ്ടായത്.ഉടന്‍ തന്നെ വിവരം റെഡ് ക്രസന്റ് കണ്‍ട്രോള്‍ റൂമില്‍ എത്തി. ഉടനടി സിവില്‍ ഡിഫന്‍സ് രക്ഷാപ്രവര്‍ത്തനം നടത്തിയത് കൊണ്ടാണ് ആളപായം കുറച്ചത്.

പരിക്കേറ്റവരില്‍ രണ്ടുപേരെ റിയാദിലെ കിങ് സഊദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ ബാക്കിയുള്ളവര്‍ക്ക് സംഭവസ്ഥലത്ത് തന്നെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All