• Home
  • News
  • റിയാദ്​ അൽജൗഫ്​ ​ പാതയിൽ ആദ്യ​ ട്രെയിൻ രാത്രി 9.30ന്​ ഒാടിത്തുടങ്ങും

റിയാദ്​ അൽജൗഫ്​ ​ പാതയിൽ ആദ്യ​ ട്രെയിൻ രാത്രി 9.30ന്​ ഒാടിത്തുടങ്ങും

റിയാദ്​: സൗദി വടക്കൻ റെയിൽവേയുടെ മൂന്നാം ഘട്ടത്തി​​െൻറ ഉദ്​ഘാടനം ബുധനാഴ്​ച​. റിയാദ്​ അൽജൗഫ്​ ​ പാതയിൽ ആദ്യ​ ട്രെയിൻ രാത്രി 9.30ന്​ ഒാടിത്തുടങ്ങും. ഇതോടെ തുടക്കമാകുന്നത്​ സൗദിയിലെ ആദ്യത്തെ മുഴുനീള രാത്രികാല ട്രെയിൻ ഗതാഗതത്തിനാണ്​. റിയാദിൽ നിന്ന്​ രാത്രി 9.30ന്​ പുറപ്പെടുന്ന വണ്ടി ഏഴ്​ മണിക്കൂറും 50 മിനുട്ടുമുള്ള ദൂരം പിന്നിട്ട്​ അൽജൗഫിൽ പുലർച്ചെ 5.20നാണ്​ എത്തുക.ആഴ്​ചയിലൊരു സർവീസാണ്​ തുടക്കത്തിൽ.ഇകണോമിക്​ ക്ലാസിൽ 220 റിയാലും ബിസിനസ്​ ക്ലാസ്​ 315 റിയാലുമാണ്​ ടിക്കറ്റ്​ നിരക്ക്​. എല്ലാ ​ബോഗികളിലും ബർത്ത്​ സൗകര്യമുണ്ട്​. 377 യാത്രക്കാരെ ഉൾക്കൊള്ളും. 238 സീറ്റുകൾ ഇകണോമിക്​ ക്ലാസ്​ വിഭാഗത്തിലും 43 സീറ്റുകൾ ബിസിനസ്​ ക്ലാസിലുമായിരിക്കും. രണ്ട്​​ ക്ലാസുകളിലും ഇൻറർനെറ്റും ട്രെയിൻ സംബന്ധിച്ച വിവരങ്ങളുടെ സ്​ക്രീൻ ഡിസ്​പ്ലേയുമുണ്ടാകും. പുറമെ പാൻട്രി കാറും ആരാധനാസൗകര്യവുമുണ്ടാകും. റിയാദ്​ ^ അൽജൗഫ്​ പാതയിൽ ഇടയിൽ മജ്​മഅ്​, ബുറൈദ, ഹാഇൽ സ്​റ്റേഷനുകളാണുള്ളത്​. ബുറൈദയിലേക്കും ഹാഇലിലേക്കും എല്ലാ ദിവസവും സർവീസുണ്ട്​.

Recent Updates