• Home
  • News
  • ഒമാനില്‍ ടാക്‌സി സര്‍വീസുകളുടെ സേവനം വിപുലീകരിക്കുന്നു

ഒമാനില്‍ ടാക്‌സി സര്‍വീസുകളുടെ സേവനം വിപുലീകരിക്കുന്നു

മസ്‌കറ്റ്: ഒമാനില്‍ ടാക്‌സി സര്‍വീസുകളുടെ സേവനം വിപുലീകരിക്കുന്നു. ടാക്‌സികളില്‍ ഇലക്ട്രോണിക് മീറ്റര്‍ നിര്‍ബന്ധമാക്കിക്കൊണ്ടാണ് ഗതാഗത മന്ത്രാലയം ആദ്യ നടപടി ആരംഭിക്കുന്നത്. 2019 ജൂണ്‍ മാസം മുതല്‍ മസ്‌കറ്റ് പ്രവിശ്യയില്‍ പ്രവർത്തിക്കുന്ന എല്ലാ ടാക്‌സി സര്‍വീസുകള്‍ക്കും ഇലക്ട്രോണിക് മീറ്റര്‍ നിർബന്ധമാക്കും. ഇത് അനുസരിച്ച് മിനിമം ചാര്‍ജ് 300 പൈസയും പിന്നീട് കിലോമീറ്ററിന് 130 പൈസ നിരക്കില്‍ യാത്രയുടെ ദൈര്‍ഘ്യം അനുസരിച്ചായിരിക്കും ചാര്‍ജ് ഈടാക്കുക. ഒരു യാത്രക്കാരന്‍ മീറ്റര്‍ സംവിധാനം ഉള്ള ടാക്‌സിയില്‍ യാത്ര ചെയ്യുന്നപക്ഷം മറ്റൊരു യാത്രക്കാരനെ ടാക്‌സിയില്‍ അനുവദിക്കുകയില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Related News

Recent Updates