• Home
  • News
  • സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയാൽ അഞ്ചു ലക്ഷം ദിർഹം പിഴ

സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയാൽ അഞ്ചു ലക്ഷം ദിർഹം പിഴ

അബുദാബി: സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയാൽ അഞ്ചു ലക്ഷം ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ്. മൂന്നുവർഷംവരെ തടവും അനുഭവിക്കേണ്ടിവരും. മറ്റൊരാളുടെ നിർദേശപ്രകാരമാണു പോസ്റ്റിടുന്നതെങ്കിൽ രണ്ടരലക്ഷം ദിർഹം പിഴയും ഒരുവർഷംവരെ തടവുമാണു ശിക്ഷ. സർക്കാർ ഉദ്യോഗസ്ഥരെക്കുറിച്ചോ സേവനത്തെക്കുറിച്ചോ മോശമായി ചിത്രീകരിക്കുന്നതും കുറ്റകരമാണെന്നു പൊലീസ് വ്യക്തമാക്കി.സ്വന്തം സ്ഥാനത്തിന്റെയും സ്ഥാപനത്തിന്റെയും പവിത്രത കാത്തുസൂക്ഷിക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണെന്നും ജനങ്ങളോട് ആദരപൂർവം പെരുമാറണമെന്നും നിർദേശിച്ചു. സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷകരമായി സംസാരിക്കുന്നതും കുറ്റകരമാണെന്നും വ്യക്തമാക്കുന്നു. സൈബർ കുറ്റകൃത്യങ്ങൾക്കു കടുത്ത ശിക്ഷയാണു യുഎഇ നിയമത്തിൽ വ്യവസ്ഥചെയ്യുന്നതെന്നും ഓർമിപ്പിച്ചു.

Related News

Recent Updates