• Home
  • News
  • ഖത്തറിൽ ഇന്ത്യക്കാർക്കുള്ള ഓൺ അറൈവൽ വിസ കാലാവധി ഒരുമാസമായി കുറച്ചു; നിയന്ത്രണം ന

ഖത്തറിൽ ഇന്ത്യക്കാർക്കുള്ള ഓൺ അറൈവൽ വിസ കാലാവധി ഒരുമാസമായി കുറച്ചു; നിയന്ത്രണം നവംബര്‍ 11 മുതല്‍ പ്രാബല്യത്തില്‍ വരും

ദോഹ: ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള ഓണ്‍ അറൈവല്‍ വിസക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയുള്ള ഉത്തരവ് പുറത്തിറങ്ങി.നിയന്ത്രണം നവംബര്‍ 11 മുതല്‍ പ്രാബല്യത്തില്‍ വരും. ഒരുമാസമാണ് പരമാവധി വിസ കാലാവധി. യാത്രക്കാരന് നിര്‍ബന്ധമായും ക്രെഡിറ്റ് കാര്‍ഡ് ഉണ്ടാവണം. വിസ അപേക്ഷിക്കാന്‍ ആറ് മാസം കാലാവധിയുള്ള പാസ്പോര്‍ട്ട്, ഹോട്ടല്‍ റിസര്‍വേഷന്‍, മടക്കടിക്കറ്റ് രേഖകളും വേണം. അതേസമയം കുടുംബമായി വരികയാണെങ്കില്‍ മുതിര്‍ന്ന അംഗത്തിന് മാത്രം ക്രെഡിറ്റ് കാര്‍ഡ് ഉണ്ടായാല്‍ മതി. ഇതിന്റെ അടിസ്ഥാനത്തിലാകും വിസ. അപേക്ഷകന് ആറു മാസമെങ്കിലും കാലാവധിയുള്ള പാസ്‌പോർട്ട‌് വേണമെന്നും ഹോട്ടൽ റിസർവേഷൻ, മടക്കയാത്ര ടിക്കറ്റ് എന്നിവ ഹാജരാക്കണമെന്ന വ്യവസ്ഥയും ഏർപ്പെടുത്തി.കഴിഞ്ഞ ആഗസ്തിലാണ് ഇന്ത്യക്കാർ ഉൾപ്പെടെ 47 രാജ്യക്കാർക്ക് ഖത്തർ വിസാ ഓൺ അറൈവൽ പ്രഖ്യാപിച്ചത്.

Related News

Recent Updates