• Home
  • News
  • സൗദിയിൽ വീണ്ടും മഴക്ക് സാധ്യത

സൗദിയിൽ വീണ്ടും മഴക്ക് സാധ്യത

റിയാദ്: സൗദിയിൽ വീണ്ടും മഴക്ക് സാധ്യത. ഞായർവരെ ശക്തമായ മഴയ്ക്കും ആലിപ്പഴ വർഷത്തിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ജിദ്ദ, മക്ക, തായിഫ്, അൽകാമിൽ, റനിയ, തുർബ, ഖുലൈസ്, അദം, മോയ, തുവൽ, ശുഅയ്ബ, ലൈത്ത്, ഖുൻഫുദ എന്നിവിടങ്ങളിൽ ശക്തമായ മഴ പെയ്യും. റിയാദ്, മദീന, അൽഖസീം പ്രവിശ്യകളിലെ വിവിധ സ്ഥലങ്ങളിലും മഴയുണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Related News

Recent Updates