• Home
  • News
  • സ്വദേശി വത്കരണം;വിമാനത്താവളങ്ങളിലെ ജോലികൾ പൂർണമായും സ്വദേശിവത്കരിക്കാനുള്ള നടപടി

സ്വദേശി വത്കരണം;വിമാനത്താവളങ്ങളിലെ ജോലികൾ പൂർണമായും സ്വദേശിവത്കരിക്കാനുള്ള നടപടികൾ

റിയാദ്: സ്വദേശി വത്കരണത്തിന്റെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിമാനത്താവളങ്ങളിലെ ജോലികൾ പൂർണമായും സ്വദേശിവത്കരിക്കാനുള്ള നടപടികൾ ആരംഭിച്ചതായി റിപ്പോർട്ട്. ആദ്യ പടിയായി ജിദ്ദ വിമാനത്താവളത്തിലെ ജോലികളാണ് അധികൃതർ സ്വദേശിവത്കരണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് വിവരം.വിമാനത്താവളത്തിലെ ഏതൊക്കെ തസ്തികകൾ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തണം എന്ന ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. അതെ സമയം നാളെ മുതൽ സൗദി സ്വദേശവത്കരണത്തിന്റെ രണ്ടാം ഘട്ടം രാജ്യത്തു നടപ്പിലാക്കി തുടങ്ങും. ഇലക്ട്രോണിക്സ്, വാച്, എണ്ണ തുടങ്ങിയ ഷോപ്പുകളിലാണ് എഴുപതു ശതമാനം സ്വദേശിവത്കരണം പ്രഖ്യാപിച്ചിരിക്കുന്നത്.സെപ്തംബറില്‍ ആരംഭിച്ച ഒന്നാം ഘട്ടത്തില്‍ റെഡിമെയ്ഡ്, വാഹന വില്‍പന, വീട്ടുപകരണ മേഖലകള്‍ ആയിരുന്നു ഉൾപെട്ടിരുന്നത്. അതിനിടെ എഴുപതു ശതമാനം സൗദികൾ വച്ച് കടകൾ മുന്നോട്ടു കൊണ്ടുപോവാൻ സാധിക്കില്ലെന്ന് മനസിലാക്കി കട കളിയാക്കി നാട്ടിലേക്കു മടങ്ങാനാണ്‌ പലരും തയ്യാറെടുക്കുന്നത് എന്നാണ് റിപ്പോർട്ട്.

Recent Updates