• Home
  • News
  • കൊറോണ വൈറസിനെ കൊല്ലുന്ന മാസ്‌ക് വരുന്നു ,ഡിസംബറിൽ ലഭ്യമായേക്കും

കൊറോണ വൈറസിനെ കൊല്ലുന്ന മാസ്‌ക് വരുന്നു ,ഡിസംബറിൽ ലഭ്യമായേക്കും

കുവൈത്ത് സിറ്റി : കൊറോണ, ഇൻഫ്ലുവൻസ പോലുള്ള വൈറസിനെ നശിപ്പിക്കാൻ കഴിവുള്ള മാസ്‌ക് വിപണിയിലേക്ക് നോട്ടിംഗ്ഹാം ട്രെന്റ് സർവകലാശാലയിലെ ശാസ്ത്രജ്ഞൻ വികസിപ്പിച്ചെടുത്ത പുതിയ ആന്റി വൈറസ് ഫെയ്സ് മാസ്ക് ഡിസംബറോടെ ലഭ്യമാകുമെന്ന് പറഞ്ഞു. നിലവിലുള്ള . മിക്ക ഫെയ്സ് മാസ്കുകളിലും മൂന്ന് ലെയർ ഡിസൈൻ ഉണ്ടെങ്കിലും, ഈ മാസ്കിൽ അഞ്ച് ലെയറുകളുണ്ട്, ഇതിൽ നാനോ കോപ്പർ ഉപയോഗിച്ച് നിർമ്മിച്ച ആന്റി വൈറസ് പാളിയും ഉൾപ്പെടുന്നു. കോപ്പറിൽ വൈറസുമായി സമ്പർക്കം പുലർത്തുന്ന അയോണുകൾ അടങ്ങിയിട്ടുണ്ട്, ഇത് വൈറസിനെ കൊല്ലുകയും അവയുടെ പുനരുൽപാദനത്തെ തടുക്കുകയും ചെയ്യും . : “ഞങ്ങൾ വികസിപ്പിച്ച മാസ്ക് വൈറസുകളെ നിർജ്ജീവമാക്കുകയും ; ഫിൽട്ടർ പാളികൾ തടഞ്ഞ വൈറസിനെ ആന്റി വൈറസ് പാളി നശിപ്പിക്കുകയും ചെയ്യും മാസ്‌ക് കണ്ടുപിടിക്കുന്നതിനായി പ്രവർത്തിച്ച ഗവേഷക സംഘത്തിലെ അംഗം ഡോ. ഗാരെത്ത് കേവ് പറഞ്ഞു .

നിലവിലെ പരമ്പരാഗത ശസ്ത്രക്രിയാ മാസ്കുകൾ , വൈറസ് മാസ്കിലേക്ക് പ്രവേശിക്കുന്നതിനെയോ പുറത്തുകടക്കുന്നതിനെയോ മാത്രമേ തടയുകയുള്ളൂ വൈറസിനെ പിടികൂടി നശിപ്പിക്കാൻ അവയ്ക്ക് കഴിയില്ല എന്നാൽ തങ്ങളുടെ ആന്റി വൈറസ് ഫെയ്സ് മാസ്കിന്റെ വശങ്ങളിലായി ബാരിയർ ലെയർ കൂടി ഉള്ളതിനാൽ ഇത് ധരിക്കുന്നവരെ മാത്രമല്ല ചുറ്റുമുള്ളവരെ കൂടി വൈറസിൽ നിന്നും സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാസ്കിന്റെ വില . ഗവേഷകർ വ്യക്തമായി പരാമർശിച്ചില്ലെങ്കിലും സാധാരണ മാസ്കുകളുടെ നിലവിലെ വിലയ്ക്ക് അനുസൃതമായിരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു , 50 മാസ്കുകളുടെ ഒരു പെട്ടിക്ക് ഏകദേശം 10 ഡോളറിനടുത്താകും വില ഈടാക്കുക

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All