• Home
  • News
  • 30 വർഷത്തെ ഇടവേളയ്ക്ക് ശേഷം സൗദി-ഇറാഖ് അതിർത്തി തുറന്നു

30 വർഷത്തെ ഇടവേളയ്ക്ക് ശേഷം സൗദി-ഇറാഖ് അതിർത്തി തുറന്നു

റിയാദ് ∙ മൂന്ന് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം സൗദി-ഇറാഖ് അതിർത്തി ഇന്നലെ തുറന്നു. സൗദിയിലെ വടക്കൻ അതിർത്തി പ്രദേശമായ അറാറിൽ നിന്ന് 505 മൈൽ വരുന്നതാണ് ഈ അതിർത്തി. ഇറാഖ് ആഭ്യന്തരമന്ത്രി ഒത്മാൻ അൽ ഗാനിമി സൗദി വടക്കൻ അതിർത്തി മേഖല അമീർ  പ്രിൻസ് ഫൈസൽ ബിൻ ഖാലിദ് ബിൻ സുൽത്താൻ എന്നിവർ സന്നിഹിതരായിരുന്നു. 1990ൽ സദ്ദാം ഹുസൈന്റെ നേതൃത്വത്തിൽ നടന്ന കുവൈത്ത് അധിനിവേശത്തെത്തുടർന്ന് സൗദി അറേബ്യ, ഇറാഖുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചതോടെയാണ് അതിർത്തി പൂർണമായും അടച്ചത്. 

2017 ൽ തുറക്കാനുള്ള ശ്രമമുണ്ടായെങ്കിലും അത് നടന്നില്ല. ഈ മാസം 10 ന് നടന്ന സൗദി-ഇറാഖി ഏകോപന സമിതിയുടെ നാലാം സെഷന്റെ തീരുമാനത്തിന് അനുസൃതമായാണ് അതിർത്തി വീണ്ടും തുറക്കാനുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. കൗൺസിലിന്റെ വെർച്വൽ  സംഗമത്തിൽ കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാനും ഇറാഖ് പ്രധാന മന്ത്രി മുസ്തഫ അൽ കാദിമിയും ചരിത്രപരമായ തീരുമാനത്തിന് അംഗീകാരം നൽകി. അതിർത്തി തുറക്കുന്നതിന്റെ ഫലകം അറാർ അമീർ അനാച്ഛാദനം ചെയ്തു. 

അതിർത്തി തുറക്കൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ശക്തിപ്പെടുത്തുമെന്നും ജനങ്ങളുടെ പൊതു താൽപര്യങ്ങൾ നിറവേറ്റുന്ന ഒരു പുതിയ യുഗത്തിലേക്ക് ഈ നീക്കം നയിക്കുകയെന്നും അമീർ പ്രിൻസ് ഫൈസൽ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിന്റെ കൈവഴിയാണ് ഈ അതിർത്തി.

ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ വലിയ ചക്രവാളങ്ങൾ തുറക്കുന്നതിൽ സൗദി-ഇറാഖി ഏകോപന സമിതിയുടെ ശ്രമങ്ങൾ പ്രശംസനീയമാണെന്നും അമീർ പറഞ്ഞു. അറാർ അതിർത്തിക്ക് വലിയ പ്രാധാന്യമുണ്ടെന്നും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര പ്രവാഹം വർധിപ്പിക്കാൻ സഹായിക്കുമെന്നും ഇറാഖ് ആഭ്യന്തര മന്ത്രി അൽ-ഗാനിമിയും പറഞ്ഞു. 

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All