• Home
  • News
  • സൗദിയിൽ സ്വദേശി ജീവനക്കാരുടെ മിനിമം വേതനം 4000 റിയാൽ ആക്കി ഉയർത്തി

സൗദിയിൽ സ്വദേശി ജീവനക്കാരുടെ മിനിമം വേതനം 4000 റിയാൽ ആക്കി ഉയർത്തി

റിയാദ് ∙ സൗദിയിലെ സ്വദേശിവൽകരണ പദ്ധതിയായ നിതാഖാത്തിന്റെ ഭാഗമായി സ്വകാര്യ മേഖലയിൽ ജോലിയെടുക്കുന്ന സ്വദേശികളുടെ ഏറ്റവും കുറഞ്ഞ വേതനം 3,000 റിയാലിൽ നിന്ന് 4,000 ആക്കി ഉയർത്തി. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽ റാജിയാണ് ബുധനാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. സൗദി പൗരന്മാർക്ക് നൽകുന്ന ഏറ്റവും കുറഞ്ഞ വേതനം 4000 ആയി നിശ്ചയിക്കാത്ത സ്ഥാപനങ്ങൾക്ക് സ്വദേശികളെ നിയമിച്ച നിതാഖാത്ത് ആനുകൂല്യം ലഭിക്കില്ലെന്നും മന്ത്രി അറിയിച്ചു. 

3000ൽ താഴെ ശമ്പളമുള്ള രണ്ട് തെഴിലാളികളെയാണ് ഒരു സൗദി പൗരന്റെ സ്ഥാനത്ത് കണക്കാക്കുക. പാർട്ട് ടൈം ജോലിക്കാരെയും നിതാഖാത്ത് പദ്ധതിയിൽ ഉൾപ്പെടുത്താനാണ് ഈ വ്യവസ്ഥ. 3,000 റിയാൽ ശമ്പളം വാങ്ങുന്ന രണ്ട് സൗദി തൊഴിലാളികളെ ഒരു സ്വദേശി പൗരന്റെ അനുപാതത്തിലാണ് കണക്കാക്കുക. ഒരു സ്വദേശി തൊഴിലാക്ക് ഇങ്ങനെ പരമാവധി രണ്ട് സ്ഥാപങ്ങളിൽ പകുതി അനുപാതത്തിൽ ജോലിചെയ്യാമെന്നും അധികൃതർ വ്യക്തമാക്കി. 

സൗദിയിൽ സ്ഥിര താമസമയക്കിയ സ്വദേശി വിദ്യാർഥികൾക്കും മറ്റും പാർട്ട് ടൈമായി സ്ഥാപങ്ങളിൽ ജോലിനോക്കാൻ അനുവദിക്കുന്നതാണ് പുതിയ പ്രഖ്യാപനം.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All