• Home
  • News
  • ഒമാൻ: വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ​ നി​ന്ന്​ സം​ര​ക്ഷ​ണം; ര​ണ്ട്​ അ​ണ​ക്കെ​ട്ടു​ക​ൾ ന

ഒമാൻ: വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ​ നി​ന്ന്​ സം​ര​ക്ഷ​ണം; ര​ണ്ട്​ അ​ണ​ക്കെ​ട്ടു​ക​ൾ നി​ർ​മി​ക്കു​ന്നു

മ​സ്ക​ത്ത്: വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ൽ നി​ന്നു​ള്ള സം​ര​ക്ഷ​ണാ​ർ​ഥം മ​സ്ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ൽ അ​ൽ ജി​ഫ്നൈ​നി​ലും വാ​ദി അ​ദൈ​യി​ലും അ​ണ​ക്കെ​ട്ടു​ക​ൾ നി​ർ​മി​ക്കു​ന്നു. 196 ദ​ശ​ല​ക്ഷം ഡോ​ള​ർ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന ഡാ​മിന്റെ നി​ർ​മാ​ണം 2023ൽ ​പൂ​ർ​ത്തി​യാ​വും. കാ​ർ​ഷി​ക, മ​ത്സ്യ, ജ​ല വി​ഭ​വ മ​ന്ത്രാ​ല​യ​ത്തിന്റെ കീ​ഴി​ലു​ള്ള പ​ദ്ധ​തി​യൂ​ടെ നി​ർ​മാ​ണ ക​രാ​ർ സ്ട്രാ​ബാ​ഗ് ഒ​മാ​നാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. മ​ഴ പെ​യ്യുമ്പോ​ൾ ഏ​റ്റ​വും വ​ലി​യ വാ​ദി രൂ​പ​പ്പെ​ടു​ക​യും ദു​ര​ന്ത​ങ്ങ​ൾ ഉ​ണ്ടാ​വു​ക​യും ചെ​യ്യു​ന്ന മേ​ഖ​ല​യി​ലാ​ണ് അ​ണ​ക്കെ​ട്ടു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്.

ജി​ഫ്​​നൈ​നി​ൽ നി​ർ​മി​ക്കു​ന്ന അ​ണ​ക്കെ​ട്ട്​ വ​ഴി സു​ൽ​ത്താ​ൻ ഖാ​ബൂ​സ് യൂ​നി​വേ​ഴ്സി​റ്റി ഒ​മാ​നി​ലെ സു​പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളെ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ നി​ന്ന് സം​ര​ക്ഷി​ക്കാ​ൻ പ​ദ്ധ​തി​ക്ക് ക​ഴി​യും. ജി​ഫ്നൈ​നി​ൽ നി​ർ​മി​ക്കു​ന്ന അ​ണ​ക്കെ​ട്ട്​ വ​ഴി സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ സ​ർ​വ​ക​ലാ​ശാ​ല മേ​ഖ​ല​യി​ലെ​യും സ​മീ​പ​ത്തു​ള്ള താ​മ​സ കേ​ന്ദ്ര​ങ്ങ​ളി​ലെ​യും വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി ഒ​ഴി​വാ​കും. ആ​റ​ര കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ൽ മ​ല​ക​ളെ ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ട് പാ​റ​ക്കെ​ട്ടു​ക​ൾ​ക്കി​ട​യി​ലൂ​ടെ​യാ​ണ് ഇ​വി​ടെ അ​ണ​ക്കെ​ട്ട്​ നി​ർ​മി​ക്കു​ന്ന​ത്. അ​ണ​ക്കെ​ട്ടി​ന്​ 20 മീ​റ്റ​ർ ഉ​യ​ര​മു​ണ്ടാ​വും. മൂ​ന്ന് ജ​ല​നി​ർ​ഗ​മ​ന മാ​ർ​ഗ​ങ്ങ​ളും ഒ​രു ജ​ല നി​ർ​ഗ​മ​ന ട​വ​റും നി​ര​വ​ധി വെ​ള്ള​പ്പൊ​ക്ക സം​ര​ക്ഷ​ണ ഭി​ത്തി​ക​ളു​മു​ണ്ടാ​വും.

അ​മി​റാ​ത്ത്​-​ഖു​റി​യാ​ത്ത്​ എ​ക്​​സ്​​പ്ര​സ്​​വേ​യു​ടെ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​യു​ള്ള താ​മ​സ മേ​ഖ​ല​ക​ളെ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ൽ നി​ന്ന്​ ര​ക്ഷി​ക്കു​ന്ന​തി​നാ​യാ​ണ്​ വാ​ദി അ​ദൈ​യി​ൽ അ​ണ​ക്കെ​ട്ട്​ നി​ർ​മി​ക്കു​ന്ന​ത്. അ​ൽ ജു​ഫൈ​ന പ​ദ്ധ​തി എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​തി​ൽ 2.4 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ലാ​ണ്​ അ​ണ​ക്കെ​ട്ട്​ നി​ർ​മി​ക്കു​ന്ന​ത്. അ​ഞ്ച് ചെ​റി​യ അ​ണ​ക്കെ​ട്ടു​ക​ളും ജ​ല നി​ർ​ഗ​മ​ന മാ​ർ​ഗ​ങ്ങ​ളും സം​ര​ക്ഷ​ണ ഭി​ത്തി​ക​ളും നി​ർ​മി​ക്കു​ന്നു​ണ്ട്.

ഇ​ട​ക്കി​ടെ​യു​ണ്ടാ​കു​ന്ന വെ​ള്ള​പ്പൊ​ക്ക​ങ്ങ​ളും ചു​ഴ​ലി​ക്കാ​റ്റു​ക​ളും ഒ​മാ​നി​ൽ ഗു​രു​ത​ര​മാ​യ നാ​ശ​ന​ഷ്​​ട​ങ്ങ​ളു​ണ്ടാ​ക്കു​ന്നു​ണ്ട്. ഇ​വ​യി​ൽ നി​ന്ന് ഒ​രു പ​രി​ധി​വ​രെ ര​ക്ഷ ന​ൽ​കാ​ൻ അ​ണ​ക്കെ​ട്ടു​ക​ൾ​ക്ക്​ ക​ഴി​യു​മെ​ന്ന് ക​ണ​ക്കാ​ക്കി​യി​രു​ന്നു. 2007ൽ ​അ​ടി​ച്ചു​വീ​ശി​യ ഗോ​നു​വാ​ണ് ഒ​മാ​നി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശ​ങ്ങ​ൾ വി​ത​റി​യ​ത്. 2010ൽ ​അ​ടി​ച്ചു​വീ​ശി​യ ഫെ​റ്റും വ​ൻ നാ​ശം വി​ത​ച്ചി​രു​ന്നു. സ്വ​ത്തു​വ​ക​ക​ളു​ടെ നാ​ശ​ത്തി​നൊ​പ്പം മ​നു​ഷ്യ ജീ​വ​നു​ക​ളും ഈ ​ദു​ര​ന്ത​ങ്ങ​ളി​ൽ പൊ​ലി​ഞ്ഞി​രു​ന്നു.

ക​ഴി​ഞ്ഞ ചു​ഴ​ലി​ക്കാ​റ്റു​ക​ളി​ൽ നാ​ശം നേ​രി​ടേ​ണ്ടി​വ​ന്ന തെ​ക്ക​ൻ ശ​ർ​ഖി​യ, ദോ​ഫാ​ർ മേ​ഖ​ല​ക​ളി​ലും അ​ണ​ക്കെ​ട്ടു​ക​ൾ ഡാ​മു​ക​ൾ നി​ർ​മി​ക്കു​ന്നു​ണ്ട്. സ​ലാ​ല​യി​ൽ ര​ണ്ട് ഡാ​മു​ക​ൾ നി​ർ​മി​ക്കാ​ർ സ​ർ​ക്കാ​ർ 120 ദ​ശ​ല​ക്ഷം ഡോ​ള​ർ അ​നു​വ​ദി​ച്ചി​രു​ന്നു. ര​ണ്ട് വ​ർ​ഷം മു​മ്പ് അ​ടി​ച്ചു​വീ​ശി​യ മെ​ക്നു ചു​ഴ​ലി​ക്കാ​റ്റ് സ​ലാ​ല​യി​ൽ വ​ൻ നാ​ശ​മാ​ണ് വി​ത​ച്ചി​രു​ന്നു. ഇ​ത് പ​രി​ഗ​ണി​ച്ചാ​ണ് സ​ലാ​ല​യി​ൽ ര​ണ്ട് ഡാ​മു​ക​ൾ നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട​ത്. വാ​ദി അ​ദാ​നി​ബ്, വ​ദി അ​നാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും ചെ​റി​യ ഡാ​മു​ക​ൾ നി​ർ​മി​ക്കു​ന്നു​ണ്ട്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All