• Home
  • News
  • കുവൈത്തില്‍ 60 കഴിഞ്ഞവര്‍ക്ക് ഫാമിലി വിസയിലേക്ക് മാറാം

കുവൈത്തില്‍ 60 കഴിഞ്ഞവര്‍ക്ക് ഫാമിലി വിസയിലേക്ക് മാറാം

കുവൈത്ത് സിറ്റി: അറുപത് വയസ് പിന്നിട്ട വിദേശികളുടെ റെസിഡന്‍സി പെര്‍മിറ്റ് പുതുക്കല്‍ അവസാനിപ്പിച്ചതിന് ശേഷം നിര്‍ണായക തീരുമാനവുമായി കുവൈത്ത്. പ്രായമായവര്‍ക്ക് ഫാമിലി വിസയിലേക്ക് മാറാന്‍ അനുമതി നല്‍കുമെന്ന് അധികൃതര്‍ വെളിപ്പെടുത്തി. നിയമഭേദഗതിക്ക് വേണ്ടി അഡ്മിനിസ്ട്രേറ്റീവ് വകുപ്പുകള്‍ക്ക് നിശ്ചിത സമയം അനുവദിച്ചിട്ടുണ്ട്.
ജനുവരി ഒന്നിന് ശേഷം നിയമം പ്രാബല്യത്തില്‍ വരും – പബ്ലിക്ക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ മേധാവി അഹ്‌മദ് അല്‍മൂസ പറഞ്ഞു.
റെസിഡന്‍സ് പെര്‍മിറ്റില്‍ കാലാവധിയുണ്ടെങ്കില്‍ 60 വയസ് പിന്നിട്ടവര്‍ക്ക് രാജ്യത്ത് തങ്ങുന്നതിന് വിരോധമില്ല. എന്നാല്‍ വിസ കാലാവധി അവസാനിച്ചാല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പായി ഇവര്‍ നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. നിലവില്‍ 60 വയസ് കഴിഞ്ഞ ഹൈസ്‌കൂള്‍ ഡിപ്ലോമയോ അതില്‍ താഴെയോ വിദ്യാഭ്യാസ യോഗ്യതയുള്ള വിദേശികള്‍ക്കാണ് പുതിയ നിയമത്തിന്റെ ആനുകൂല്യം ലഭിക്കുക. പോസ്റ്റ് സെക്കണ്ടറി ഡിപ്ലോമയോ അതിന് മുകളിലോ യോഗ്യതയുള്ള വിദേശികളെ പ്രായമുണ്ടെങ്കിലും രാജ്യത്ത് താമസിക്കാന്‍ അനുവദിക്കുമെന്നതിനാല്‍ പുതിയ നിയമം അവരെ ബാധിക്കില്ല.
 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All