• Home
  • News
  • വേലിയേറ്റ സാധ്യത: ബീച്ചിൽ പോകുന്നവർ സൂക്ഷിക്കുക

വേലിയേറ്റ സാധ്യത: ബീച്ചിൽ പോകുന്നവർ സൂക്ഷിക്കുക

ദോഹ: അടുത്ത ദിവസങ്ങളിലെ കാലാവസ്​ഥയുടെ പ്രത്യേകതയാൽ വേലിയേറ്റത്തിന്​​ സാധ്യതയുള്ളതിനാൽ ബീച്ചുമായി ബന്ധപ്പെടുന്നവർ ജാഗ്രത പാലിക്കണമെന്ന്​ കാലാവസ്​ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.വെള്ളിയാഴ്​ച മുതൽ ഞായറാഴ്​ച വരെ വേലിയേറ്റസാധ്യതയുണ്ട്​. ബീച്ചുകളുടെ ഓരം കടൽവെള്ളം കയറാൻ സാധ്യതയുള്ളതിനാൽ പൗരൻമാരും  താമസക്കാരും ബീച്ചുമായി ബന്ധ​െപ്പടു​േമ്പാൾ ഏ​െറ ശ്രദ്ധിക്കണം. രണ്ടു മീറ്ററോളം വേലിയേറ്റത്തിനാണ്​ സാധ്യത. തെക്ക്​  കിഴക്ക്​ ഭാഗത്തേക്കായി കാറ്റുണ്ടാകുന്നതിനാലാണിത്​. ഇതിനാൽ കടലുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽനിന്നും വിട്ടുനിൽക്കണം. നീന്തൽ, ബോട്ട്​ യാത്ര, സ്​കൂബ ഡ്രൈവിങ്​, ​ഫ്രീ ഡ്രൈവിങ്​, സർഫിങ്​, മീൻപിടിത്തം, വിൻഡ്​ സർഫിങ്​  എന്നിവ ഈ ദിവസങ്ങളിൽ ഒഴിവാക്കണമെന്ന്​ അധികൃതർ മുന്നറിയിപ്പ്​ നൽകി.
രാജ്യത്ത്​ ചൂട്​ കുറഞ്ഞുവരുന്നതിനാൽ  അവധി ദിനങ്ങളായ വെള്ളിയും ശനിയും കുടുംബങ്ങളോടൊത്ത്​ ബീച്ചുകളിൽ പോയി ഉല്ലസിക്കുന്നത്​ പതിവാണ്​.  ഇത്തരക്കാർ കാലാവസ്​ഥ അറിയിപ്പുകൾ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്​.    
ആഴ്​ച അവസാനദിനങ്ങളിൽ മഞ്ഞുമൂടിയ കാലാവസ്​ഥയായിരിക്കുമെന്നും ചൂടുകുറയുമെന്നും കാലാവസ്​ഥാവകുപ്പ്​  അറിയിച്ചു. മേഘാവൃതമായ പകലുകളും ചൂടുകുറഞ്ഞ രാത്രികളുമായിരിക്കും. അടുത്ത രണ്ടു ദിവസങ്ങളിലെ കൂടുതൽ ചൂട്​  22 ഡിഗ്രി ​െസൽഷ്യസ്​ മുതൽ 30 ഡിഗ്രി സെൽഷ്യസ്​ വരെയായിരിക്കും. വെള്ളിയാഴ്​ച കിഴക്കുനിന്ന്​ തെക്കോട്ട്​ അഞ്ചുമുതൽ  15 വരെ നോട്ടിക്കൽ മൈൽ വേഗതയിൽ കാറ്റടിക്കും. ശനിയാഴ്​ച തെക്ക്​കിഴക്കൻ ദിശയിൽ അഞ്ച്​ നോട്ടിക്കൽ മൈലിനും  പതിനഞ്ചിനും ഇടയിൽ കാറ്റടിക്കും.   
വെള്ളിയാഴ്​ച രണ്ട്​ മീറ്റർ ഉയരത്തിൽ വരെ കടലിൽ തിരമാലയടിക്കും. തീരപ്രദേശങ്ങളിൽ  നാല്​ മീറ്റർ വരെ തിരയടിക്കും. ശനിയാഴ്​ച രണ്ട്​ മീറ്റർ വരെ ഉയരത്തിൽ കടലിൽ തിരമാലയുണ്ടാകും. ഇത്​ മൂന്ന് ​മീറ്റർ  വരെയാകും. തീരപ്രദേശത്ത്​ ഇത്​ അഞ്ചടി വരെയാകാം. നാല്​ മുതൽ എട്ട്​ കിലോമീറ്റർ വരെയാണ്​ വെള്ളിയാഴ്​ചത്തെ കാഴ്​ചാപരിധി. ശനിയാഴ്​ച ഇത്​ മൂന്ന്​ കിലോമീറ്ററിനും എട്ടു കിലോമീറ്ററിനും ഇടയിൽ ആകും.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All