• Home
  • News
  • അബുദാബിയിൽ ഗവ: ജീവനക്കാരുടെ താമസ വാടക സർക്കാർ നൽകും

അബുദാബിയിൽ ഗവ: ജീവനക്കാരുടെ താമസ വാടക സർക്കാർ നൽകും

അബുദാബി∙ തലസ്ഥാന എമിറേറ്റിൽ താമസിച്ചു ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാർക്കു മുഴുവൻ ഹൗസിങ് അലവൻസും നൽകാൻ തീരുമാനം. യോഗ്യരായ ജീവനക്കാരുടെ അബുദാബിയിൽ പഠിക്കുന്ന മക്കൾക്കു വിദ്യാഭ്യാസ അലവൻസും നൽകും. സ്വദേശി– വിദേശി വ്യത്യാസമില്ലാതെ ജീവനക്കാരുടെ ഗ്രേഡിനു ആനുപാതികമായിട്ടാകും ആനുകൂല്യം. എമിറേറ്റിനു പുറത്തു താമസിക്കുന്ന സർക്കാർ ജീവനക്കാർക്കു അബുദാബിയിലേക്കു മാറി താമസിക്കാൻ ഒരു വർഷത്തെ സാവകാശം നൽകിയിട്ടുണ്ട്.

ഇതുമൂലം അവർക്കു ആനുകൂല്യം വീണ്ടെടുക്കാം. നിശ്ചിത സമയപരിധിക്കകം മാറാൻ സാധിക്കാത്തവരുടെ കാര്യത്തിൽ എക്സിക്യൂട്ടീവ് കൗൺസിൽ പ്രത്യേകം തീരുമാനമെടുക്കും. സ്വന്തം ഫ്ലാറ്റുള്ള മലയാളികൾ ഉൾപ്പെടെ വിദേശികളായ സർക്കാർ ജീവനക്കാർക്കും ഗ്രേഡ് അനുസരിച്ച് മുഴുവൻ ഹൗസിങ് അലവൻസ് ലഭിക്കും. ഇതാദ്യമായാണ് വിദേശികൾക്കു പൂർണമായും ഹൗസിങ് അലവൻസ് നൽകുന്നത്. വാടക കെട്ടിട ഉടമയ്ക്കു സർക്കാർ നേരിട്ടു നൽകും. എന്നാൽ സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ, നഴ്സുമാർ എന്നിവർക്കു നിലവിൽ ഈ ആനുകൂല്യമുണ്ട്.

ഉൽപാദനക്ഷമത വർധിപ്പിക്കുക, ആരോഗ്യ സുരക്ഷ നിലനിർത്തുക, കുടുംബ, സാമൂഹിക ജീവിതത്തിനു താങ്ങാകുക, ഗതാഗതക്കുരുക്കും അപകടവും കുറയ്ക്കുക എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നു. മാനവശേഷി അതോറിറ്റി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പരിഷ്കാരം. ഇതുസംബന്ധിച്ച ബോധവൽക്കരണത്തിനായി ശിൽപശാല സംഘടിപ്പിക്കുമെന്നും അറിയിച്ചു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All