• Home
  • News
  • യുഎഇയിൽ ഇന്ന് 1269 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

യുഎഇയിൽ ഇന്ന് 1269 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

അബുദാബി ∙ യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1269 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായും 840 പേർ മുക്തി നേടിയതായും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. മൂന്ന് മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം: 1,56,523. രോഗം ഭേദമായി ആശുപത്രി വിട്ടവർ ആകെ: 1,47,309. ചികിത്സയിൽ ഉള്ളത് 8,667 പേർ. 

മധ്യപൂർവദേശത്ത് 36 ലക്ഷം രോഗികൾ

മധ്യപൂർവദേശത്ത് 36 ലക്ഷം പേർക്ക് ഇതിനകം കോവി‍ഡ് ബാധിച്ചതായും 76,000 ത്തിലേറെ പേർ മരിച്ചതായും റിപ്പോർട്ട്. ഇതിൽ പുതുതായി രോഗം സ്ഥിരീകരിച്ച 60% പേരും ഇറാൻ, ജോർദാൻ, മൊറോക്കോ എന്നിവിടങ്ങളിൽ നിന്നാണ്. പാക്കിസ്ഥാൻ, ലബനൻ എന്നിവിടങ്ങളിലും ഉയർന്ന തോതിൽ രോഗികളുണ്ട്. ജോർദാൻ, ട്യുണീസിയ, ലബനന്‍ എന്നിവിടങ്ങളിലാണ് ഒരു ദിവസം ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 

അതേസമയം, പുതുതായി 1,29,558 പേർക്ക് കൂടി രോഗ പരിശോധന നടത്തിയതോടെ യുഎഇയിൽ കോവിഡ് പരിശോധന 15.4 ദശലക്ഷം കവിഞ്ഞതായി അധികൃതർ പറഞ്ഞു. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തിൽ പൊതുവായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാനും നിർദേശിച്ചു. 

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All