• Home
  • News
  • ഒമാൻ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ മ​ല​യാ​ളി യു​വാ​വി​ന്​ ര​ണ്ടു​ കോ​ടി ര

ഒമാൻ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ മ​ല​യാ​ളി യു​വാ​വി​ന്​ ര​ണ്ടു​ കോ​ടി രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം

മ​സ്​​ക​ത്ത്​: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ മ​ല​യാ​ളി യു​വാ​വി​ന്​ ര​ണ്ടു​ കോ​ടി രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം. ര​ണ്ട​ര വ​ർ​ഷം നീ​ണ്ട നി​യ​മ​പോ​രാ​ട്ട​ത്തി​നോ​ടു​വി​ലാ​ണ്​ പാ​ല​ക്കാ​ട്​ സ്വ​ദേ​ശി സ​മ​ദി​ന്​ ആ​ശ്വാ​സ​മാ​യി അ​പ്പീ​ൽ കോ​ട​തി ന​ഷ്​​ട​പ​രി​ഹാ​രം വി​ധി​ച്ച​ത്.

2017 ന​വം​ബ​ർ 16നാ​ണ് പ​ട്ടാ​മ്പി ത​ണ്ണീ​ർ​കോ​ട് സ്വ​ദേ​ശി​യാ​യ ചീ​രാം​പ​റ​മ്പി​ൽ സ​മ​ദ് സി​നാ​വി​ൽ അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. ത​യ്യ​ൽ​ക്ക​ട​യി​ൽ ജോ​ലി ചെ​യ്‌​തി​രു​ന്ന സ​മ​ദ് ജോ​ലി​സ്​​ഥ​ല​ത്തു​നി​ന്ന്​ പോ​കുമ്പോ​ൾ പി​ന്നി​ൽ​നി​ന്നു വ​ന്ന വാ​ഹ​നം ഇ​ടി​ച്ചു​തെ​റു​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ സ​മ​ദി​നെ ആ​ദ്യം സി​നാ​വ് ആ​ശു​പ​ത്രി​യി​ലും വി​ദ​ഗ്​​ധ ചി​കി​ത്സ​ക്കാ​യി പി​ന്നീ​ട് ഖൗ​ല ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ത​ല​ക്കും നെ​ഞ്ചി​ലും സാ​ര​മാ​യി പ​രി​ക്കേ​റ്റ സ​മ​ദ് മൂ​ന്നു മാ​സ​ത്തി​ല​ധി​കം ഖൗ​ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വെൻറി​ലേ​റ്റ​റി​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു ആ​ദ്യ​ത്തെ ഒ​രു മാ​സം ജീ​വ​ൻ നി​ല​നി​ർ​ത്തി​യ​ത്. നൂ​റു​ദി​വ​സ​ത്തെ ആ​ശു​പ​ത്രി വാ​സ​ത്തി​നു​ശേ​ഷം സ​മ​ദി​നെ 2018 ഫെ​ബ്രു​വ​രി 27ന് ​സ്​​ട്രെ​ച്ച​റിന്റെ സ​ഹാ​യ​ത്തി​ൽ ഡോ​ക്ട​ർ, ന​ഴ്സ് അ​ക​മ്പ​ടി​യോ​ടെ തു​ട​ർ ചി​കി​ത്സ​ക്കാ​യി മം​ഗ​ലാ​പു​ര​ത്തെ യൂ​ണി​റ്റി ഹോ​സ്പി​റ്റ​ലി​ലേ​ക്കു കൊ​ണ്ടു​പോ​യി. ബ​ദ​ർ സ​മ ആ​ശു​പ​ത്രി മാ​നേ​ജ്‌​മെൻറാ​ണ്​ സൗ​ജ​ന്യ​മാ​യി ഡോ​ക്ട​റു​ടെ​യും ന​ഴ്‌​സിന്റെ​യും സേ​വ​നം വി​ട്ടു ത​ന്ന​ത്.

അ​പ​ക​ടം ന​ട​ന്ന്​ ആ​റു​മാ​സ​ത്തി​നു​ശേ​ഷ​മാ​ണ്​ സ​മ​ദി​ന് അ​ർ​ഹ​മാ​യ ന​ഷ്​​ട​പ​രി​ഹാ​രം നേ​ടി​യെ​ടു​ക്കു​വാ​നു​ള്ള നി​യ​മ പോ​രാ​ട്ടം തു​ട​ങ്ങി​യ​ത്. ​ പ്രൈ​മ​റി കോ​ർ​ട്ട്​ 2018 ന​വം​ബ​ർ ഏ​ഴി​ന് 16,900 റി​യാ​ലാ​യി​രു​ന്നു (33 ല​ക്ഷം രൂ​പ) ന​ഷ്​​ട​പ​രി​ഹാ​ര​മാ​യി വി​ധി​ച്ച​ത്. ന​ഷ്​​ട​പ​രി​ഹാ​ര​തു​ക കു​റ​ഞ്ഞു​പോ​യെ​ന്ന്​ പ​റ​ഞ്ഞ്​ അ​പ്പീ​ൽ കോ​ട​തി​യെ സ​മീ​പി​ച്ചു. ന​ഷ്​​ട​പ​രി​ഹാ​രം കൂ​ടു​ത​ലാ​ണെ​ന്ന്​ പ​റ​ഞ്ഞ്​ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യും കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. 2019 ജ​നു​വ​രി​യി​ൽ അ​പ്പീ​ൽ കോ​ട​തി ന​ഷ്​​ട​പ​രി​ഹാ​രം 56,900 റി​യാ​ലാ​യി (ഒ​രു കോ​ടി പ​ത്ത് ല​ക്ഷം രൂ​പ​യോ​ളം) ഉ​യ​ർ​ത്തി ഉ​ത്ത​ര​വി​ട്ടു. അ​പ്പീ​ൽ കോ​ട​തി വി​ധി​ച്ച തു​ക​യും അ​പ​ര്യാ​പ്ത​മാ​ണെ​ന്ന് കാ​ട്ടി സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചു.

സു​പ്രീം​കോ​ട​തി കേ​സ് വീ​ണ്ടും അ​പ്പീ​ൽ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലേ​ക്ക് അ​യ​ച്ചു. അ​പ്പീ​ൽ കോ​ട​തി ന​ഷ്​​ട​പ​രി​ഹാ​ര തു​ക 1.05 ല​ക്ഷം റി​യാ​ലാ​യി (ഏ​ക​ദേ​ശം ര​ണ്ടു​ കോ​ടി​യി​ല​ധി​കം രൂ​പ) ഉ​യ​ർ​ത്തി ക​ഴി​ഞ്ഞ 16ന്​ ​വി​ധി പ​റ​ഞ്ഞു. യൂ​ണി​റ്റി ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​യെ തു​ട​ർ​ന്ന് സ​മ​ദി​ന് മാ​റ്റ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും പ​ര​സ​ഹാ​യ​മി​ല്ലാ​തെ എ​ഴു​ന്നേ​റ്റു​ന​ട​ക്കു​വാ​നോ സ്വ​ന്തം കാ​ര്യ​ങ്ങ​ൾ ചെ​യ്യു​വാ​നോ സാ​ധി​ക്കില്ല. തു​ട​ർ​ചി​കി​ത്സ​ക്കും മ​റ്റും ബു​ദ്ധി​മു​ട്ടു​ന്ന സ​മ​ദി​നും കു​ടും​ബ​ത്തി​നും ആ​ശ്വാ​സ​മാ​യാ​ണ്​ കോ​ട​തി വി​ധി വ​ന്നി​ട്ടു​ള്ള​ത്.

കേ​ര​ള സ​ർ​ക്കാ​റിന്റെ നോ​ർ​ക്ക ലീ​ഗ​ൽ ക​ൺ​സ​ൽ​ട്ട​ൻ​റും ഇ​ന്ത്യ​ൻ എം​ബ​സി പാ​ന​ൽ അ​ഭി​ഭാ​ഷ​ക​നു​മാ​യ അ​ഡ്വ​ക്ക​റ്റ് ഗി​രീ​ഷ് കു​മാ​റി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ ഹ​സ​ൻ മു​ഹ്‌​സി​ൻ അ​ബ്​​ദു​ൽ ഗ​നി ലീ​ഗ​ൽ ക​ൺ​സ​ൽ​ട്ട​ൻ​റി​ലെ അ​ഭി​ഭാ​ഷ​ക​രാ​ണ് നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി​യ​ത്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All