• Home
  • News
  • വിപണി സജീവം, ശൈത്യകാല പച്ചക്കറി ചന്തകൾക്ക് പുറമേ ടോർബ കർഷക മാർക്കറ്റ് ശനിയാഴ്ച ത

വിപണി സജീവം, ശൈത്യകാല പച്ചക്കറി ചന്തകൾക്ക് പുറമേ ടോർബ കർഷക മാർക്കറ്റ് ശനിയാഴ്ച തുറക്കും

ദോഹ∙പച്ചക്കറികളും പഴങ്ങളുമായി പ്രാദേശിക കർഷക വിപണികൾ സജീവം. ശൈത്യകാല പച്ചക്കറി ചന്തകൾക്ക് പുറമേ ടോർബ കർഷക മാർക്കറ്റ് ശനിയാഴ്ച തുറക്കും.
ഖത്തർ ഫൗണ്ടേഷനിലെ സെറിമോണിയൽ കോർട്ടിലാണ് ടോർബ കർഷക വിപണി. പഴങ്ങളും പച്ചക്കറികളും കൂടാതെ ബേക്ക് ചെയ്ത ഭക്ഷണസാധനങ്ങൾ, വീടുകളിൽ ഉണ്ടാക്കിയ ഭക്ഷ്യ സിറപ്പുകൾ, തേൻ, കരകൗശല ഉൽപന്നങ്ങൾ എന്നിവയുമുണ്ടാകും. ശനിയാഴ്ചകളിൽ രാവിലെ 8.00 മുതൽ രാത്രി 8.00 വരെ മാത്രമാണ് പ്രവർത്തനം.
വ്യാഴം, വെളളി, ശനി ദിവസങ്ങളിൽ രാവിലെ 7.00 മുതൽ വൈകിട്ട് 4.00 വരെയാണ് അൽമസ്രുഅ, അൽഖോർ-അൽ ദഖീറ, അൽവക്ര, അൽ ഷിഹാനിയ, അൽ ഷമാൽ എന്നിവിടങ്ങളിൽ ശൈത്യകാല കർഷക ചന്തകളുടെ പ്രവർത്തനം. പഴങ്ങളും പച്ചക്കറികളും കൂടാതെ അലങ്കാര ചെടികളും തേൻ, ചിക്കൻ, മുട്ട, കന്നുകാലികൾ, മീൻ എന്നിവയും സുലഭമായി ലഭിക്കും. ടോർബയിലും ശൈത്യകാല ചന്തകളിലും കർഷകർ നേരിട്ടാണു വിൽപന.ഖത്തരി ഫാം 
ഉൽപന്ന മേളയ്ക്ക് തുടക്കം
150 പ്രാദേശിക ഫാമുകളിൽ നിന്നുളള ഉൽപന്നങ്ങളുമായി ലുലു ഹൈപ്പർമാർക്കറ്റുകളിൽ നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിന്റെ ഖത്തരി ഫാം ഉൽപന്ന മേള തുടങ്ങി. ഹൈപ്പർമാർക്കറ്റുകളിലൂടെ പ്രാദേശിക ഉൽപന്നങ്ങൾ വിറ്റഴിക്കുന്നത് 
ഖത്തർ ഫാം, പ്രീമിയം ഖത്തരി വെജിറ്റബിൾസ് എന്നീ പദ്ധതികളിലൂടെയാണ്. കാർഷിക ഉൽപന്നങ്ങളിൽ 33 ശതമാനമാണ് സ്വയം പര്യാപ്തത. 2023 ഓടെ 70 ശതമാനമാണ് ലക്ഷ്യമിടുന്നത്. 
നിലവിൽ പ്രതിവർഷം 92,000 ടൺ പച്ചക്കറികളും പഴങ്ങളുമാണ് പ്രാദേശിക ഫാമുകളിൽ ഉൽപാദിപ്പിക്കുന്നത്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All