• Home
  • News
  • നടക്കാനും പറക്കാനും കഴിയാതെ പക്ഷി; ജീവന്‍ രക്ഷിച്ച് യുവതി, അഭിനന്ദനവുമായി ദുബൈ ഭ

നടക്കാനും പറക്കാനും കഴിയാതെ പക്ഷി; ജീവന്‍ രക്ഷിച്ച് യുവതി, അഭിനന്ദനവുമായി ദുബൈ ഭരണാധികാരി

ദുബൈ: ദുബൈയിലെ കടല്‍ത്തീരത്ത് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ പക്ഷിയെ രക്ഷപ്പെടുത്തിയ സ്ത്രീയ്ക്ക് യു.എ.ഇ ഉപരാഷ്ട്രപതിയും, പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അഭിനന്ദനം അറിയിച്ചു. 
ദുബൈ കടല്‍ത്തീരത്ത് പരിക്ക് കാരണം നടക്കാനോ പറക്കാനോ കഴിയാത്ത അവസ്ഥയിലാണ് പക്ഷിയെ കണ്ടെത്തിയത്. എമിറേറ്റ് ആസ്ഥാനമായുള്ള ഒരു മാധ്യമത്തിലെ ലേഖികയായ റോള അല്‍ ഖതിബിനെയാണ് ഷെയ്ഖ് മുഹമ്മദ് അഭിനന്ദിച്ചത്. 
കടല്‍ത്തീരത്ത് പക്ഷിയുടെ അവസ്ഥ കണ്ടതിനെ തുടര്‍ന്ന് മുനിസിപ്പാലിറ്റി ജീവനക്കാരെ സഹായത്തിനായി വിളിക്കുകയായിരുന്നു യുവതി. മുനിസിപ്പാലിറ്റി അധികൃതര്‍ സ്ഥലത്തെത്തുകയും പക്ഷിയുടെ ജീവന്‍ രക്ഷിക്കാന്‍ ഇടപെടുകയും ചെയ്യുകയായിരുന്നു.  മറ്റുള്ളവരോട് കരുണ കാണിക്കുന്നവരോട് ദൈവം കരുണ കാണിക്കുമെന്നും റോളയ്ക്കും ദുബൈ മുനിസിപ്പാലിറ്റിക്കും നന്ദി അറിയിക്കുന്നുവെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റിലൂടെ പറഞ്ഞു. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All